Breaking News

പെട്രോളിനും ഗ്യാസിനും വിലകൂടാന്‍ കാരണം താലിബാന്‍ - ബിജെപി എം.എല്‍.എ..

 


രാജ്യത്ത്​ ഇന്ധന വില വര്‍ധിക്കാന്‍ കാരണം താലിബാനാണെന്ന്​ ബി​.ജെ.പി നേതാവ്​. കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ അരവിന്ദ്​ ബെല്ലാദാണ്​ പുതിയ ന്യായീകരണവുമായി രംഗത്തെത്തിയത്​.


''അഫ്​ഗാനിലെ താലിബാന്‍ കാരണം ക്രൂഡ്​ ഓയില്‍ സ​െ​െപ്ലയില്‍ കാര്യമായ പ്രശ്​നങ്ങളുണ്ടായി. അതുകൊണ്ടുതന്നെ പെട്രോള്‍, എല്‍.പി.ജി ഡീസല്‍ വില ഉയര്‍ന്നു. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷി വോട്ടര്‍മാര്‍ക്കുണ്ട്​'' -ബെല്ലാദ്​ പറഞ്ഞു.


കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക്​ വരെ പരിഗണിക്കപ്പെട്ടിരുന്ന ബി.ജെ.പി നേതാവാണ്​ ബെല്ലാദ്​. ഇന്ത്യയിലേക്ക്​ ക്രൂഡ്​ ഓയില്‍ അയക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഫ്​ഗാനില്ല എന്നിരിക്കേ എം.എല്‍.എയുടെ ന്യായീകരണം ഏവരെയും അത്​ഭുതപ്പെടുത്തിയിട്ടുണ്ട്​ . ഇറാഖ്​, സൗദി അറേബ്യ, യു.എ.ഇ, നൈജീരിയ, യു.എസ്​.എ, കാനഡ എന്നീ രാജ്യങ്ങളാണ്​ ഇന്ത്യക്ക്​ ക്രൂഡ്​ ഓയില്‍ കൈമാറുന്നത്​.

No comments