മകനെ തിരിച്ചെടുക്കണമെന്ന് മരണക്കിടക്കയില്‍ നിന്നും കരുണാകരന്‍ കത്ത് നല്‍കിയിട്ടും അദ്ദേഹം കണ്ണടക്കുവോളം തന്നെ വെയിലത്ത് നിര്‍ത്തി..!! പിന്നീട് അച്ഛന്റെ ചേതനയറ്റ ശരീരവുമായി ഇന്ദിരാഭവന്റ പടികയറിയത് പാര്‍ട്ടിക്കാരനായല്ല, മകനെന്ന നിലയിലാണ്..!!
കോണ്‍ഗ്രസില്‍ അച്ചടക്ക നടപടികള്‍ക്കെതിരെ പരസ്യ വിമര്‍ശനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കെ മുരളീധരന്‍റെ ഒളിയമ്ബ് !
പുറത്തുപോയ തന്നെ തിരിച്ചെടുക്കണമെന്ന് സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്‍ മരണക്കിടക്കയില്‍ നിന്നും കത്ത് കൊടുത്തയച്ചിട്ടും ഒരുപാട് വെയിലത്ത് നിര്‍ത്തിയാണ് തന്നെ തിരിച്ചെടുത്തതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ കെപിസിസി പ്രസിഡന്‍റായ കെ മുരളീധരന്‍.
ലീഡര്‍ മരിക്കുന്നതിനു മുമ്ബ് മകന്‍ മാപ്പു പറഞ്ഞു കഴിഞ്ഞെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. അദ്ദേഹം കണ്ണടയ്ക്കും വരെ ആ കത്തില്‍ നടപടി ഉണ്ടായില്ല. ഒടുവില്‍ കെ കരുണാകരന്‍റെ ചേതനയറ്റ ശരീരവുമായി താന്‍ ഇന്ദിരാഭവനില്‍ വന്നു കയറിയത് മകനെന്ന നിലയിലാണ്, കോണ്‍ഗ്രസുകാരനായിട്ടായിരുന്നില്ല.
ഇതിനൊന്നും ആരേയും കുറ്റപ്പെടുത്തുന്നില്ല. ഒരു കാര്യം മാത്രം പറയാം. 'താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ' എന്നു പറഞ്ഞാണ് മുരളീധരന്‍ ചെന്നിത്തലയ്ക്കുള്ള മറുപടി പറഞ്ഞു നിര്‍ത്തിയത്. തിരുവനന്തപുരത്ത് പാലോട് രവി ഡിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ ഒരു സെമി കേഡര്‍ സിസ്റ്റം അനിവാര്യമാണെന്ന കാര്യം മുരളീധരന്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസുകാരുടെ ശത്രു പാര്‍ട്ടിയിലെ മിത്രങ്ങളല്ല, ബിജെപിയും സിപിഎമ്മും ആണെന്നും മുരളീധരന്‍ പറഞ്ഞു.

No comments