Breaking News

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വൻ മുന്നേറ്റം..!! ബിജെപി കോട്ടകളിൽ പോലും..


 രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം.മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ശക്തമായി തുടരുമ്ബോഴാണ് രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നത്.


ആറ് ജില്ലകളില്‍ മൂന്ന് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പുകളില്‍ 1564 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കാണ് വിജയികളെ നിശ്ചയിച്ചത്. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇതില്‍ കോണ്‍ഗ്രസ് 670 സീറ്റുകളില്‍ വിജയിച്ചു. ബിജെപി 550 സീറ്റുകളാണ് നേടിയത്. സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളും മറ്റു പാര്‍ട്ടികളും 343 സീറ്റുകളില്‍ വിജയിച്ചു.


അതേ സമയം ജില്ല പഞ്ചായത്തിലേക്കുള്ള വോട്ടെണ്ണല്‍ മന്ധഗതിയിലാണ്. 200 ജില്ല പഞ്ചായത്ത് സീറ്റുകളാണ് ആറ് ജില്ലകളിലായി ഉള്ളത്. ഇതില്‍ 35 സീറ്റുകളുടെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. ഇതില്‍ കോണ്‍ഗ്രസ് 15 സീറ്റും, ബിജെപി 17 സീറ്റും വിജയിച്ചു. മറ്റുള്ളവര്‍ 3 സീറ്റ് നേടി

No comments