Breaking News

അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും കര്‍ശന പരിശോധന നടത്തണം.

 


അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും കര്‍ശന പരിശോധന നടത്തണം. സംശയമുള്ള കേസുകളില്‍ നിപയുണ്ടോ എന്ന് പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് കേരളം. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവര്‍ കോഴിക്കോട് എത്തി. രോഗം പടരാതിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും രാത്രിതന്നെ ഉന്നതതല ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.

No comments