Breaking News

കര്‍ണാടക പ്രാദേശിക തെരഞ്ഞെടുപ്പ്..!! കോണ്‍ഗ്രസിനെ മറിക്കാന്‍ ബിജെപിയുമായി കൈ കോര്‍ത്ത് ജെഡിഎസ്..


 കര്‍ണാടകത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജെഡി എസ് ഭരണം നടത്തിയത് പഴങ്കഥ.

കര്‍ണാടക സിവില്‍ ബോഡി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മറിക്കാന്‍ ബിജെപിയുമായി കൈ കോര്‍ത്ത് ജെഡിഎസ്.

കല്‍ബുര്‍ഗി സിറ്റി കോര്‍പ്പറേഷനിലാണ് കോണ്‍ഗ്രസ് അധികാരം പിടിക്കാതിരിക്കാന്‍ ജെ.ഡി.എസ് ബിജെപിയ്ക്ക് ഒപ്പം ചേരുന്നത്. ബിജെപി - ജെഡിഎസ് സഖ്യം രൂപീകരിക്കുമെന്ന സൂചന ബി.ജെ.പി നേതൃത്വം തന്നെയാണ് നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച ഫലം പുറത്തുവന്ന കല്‍ബുര്‍ഗി കോര്‍പ്പറേഷനില്‍ ആകെയുള്ള 55 സീറ്റില്‍ 27 ലും ജയിച്ച കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്.

നേരത്തേ കര്‍ണാടക സര്‍ക്കാരില്‍ മതേതരത്വ സഖ്യം ഉണ്ടാക്കാനായി ജെഡിഎസും കോണ്‍ഗ്രസും കൈ കോര്‍ത്തിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച്‌ പിന്തുണ പിന്‍വലിച്ച്‌ കുമാരസ്വാമി സര്‍ക്കാരിനെ കോണ്‍ഗ്രസ് മറിച്ചിട്ടതാണ് ബിജെപിയ്ക്ക് അധികാരത്തില്‍ എത്താന്‍ സാഹചര്യം ഒരുക്കിയത്. പിന്നീട് കോണ്‍ഗ്രസിന്റെയും ജെഡിഎസിലെയും വിമതരെ കൂട്ടി ബിജെപി അധികാരം ഉറപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അതിന് ശേഷം കോണ്‍ഗ്രസിന് പിന്നീട് ഇതുവരെ കര്‍ണാടകത്തില്‍ കാര്യമായ നേട്ടം ഉണ്ടാക്കാനായിട്ടില്ല. കല്‍ബുര്‍ഗിയില്‍ ജെഡിഎസുമായി കൈകോര്‍ക്കുന്നതിന്റെ വിവരം പുറത്തുവിട്ടിരിക്കുന്നതും മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ തന്നെയാണ്. ഉചിതമായ തീരുമാനം എടുത്തുകൊള്ളാന്‍ പ്രദേശിക നേതൃത്വത്തിന് ജെഡിഎസ് പച്ചക്കൊടി കാട്ടുകയും ചെയ്തിട്ടുണ്ട്.

'ജെ.ഡി.എസുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. പക്ഷെ എനിക്ക് ജെ.ഡി.എസിനോട് പറയാനുള്ളത് നമുക്കൊരുമിച്ച്‌ പോകാം എന്നാണ്,' ബാസവരാജ് ബൊമ്മൈ പറഞ്ഞു. ബി.ജെ.പി 23. ജെ.ഡി.എസ് നാല്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കോണ്‍ഗ്രസ് ഇതര കക്ഷി നില.


No comments