Breaking News

മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിലൽ..!! നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരെന്ന് മുഖ്യന്‍..

 


ബ്രാഹ്മണര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഛത്തീസ്‌ഗര്‍ഹ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് നന്ദകുമാര്‍ ഭാഗേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബ്രാഹ്മണര്‍ വിദേശികളാണെന്നായിരുന്നു നന്ദകുമാര്‍ ഭാഗേലിന്റെ പരാമര്‍ശം. റായ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ഭാഗേലിനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കോടതി വിട്ടു.

തന്റെ കക്ഷി ഇതുവരെയായും ജാമ്യപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. സെപ്തംബര്‍ 21 ന് വീണ്ടും ഭാഗേലിനെ കോടതിയില്‍ ഹാജരാക്കുമെന്നും അന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.


അതേസമയം രാജ്യത്തെ എല്ലാ പൗരന്മാരും നിയമത്തിനു മുന്നില്‍ സമന്മാരാണെന്നും മുഖ്യമന്ത്രിയുടെ അച്ഛന്‍ ആണെന്ന കാരണത്താല്‍ ആരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നില്ലെന്നും ഛത്തീസ്‌ഗര്‍ഹ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പറഞ്ഞു. തന്റെ പിതാവിന്റെ വാക്കുകളില്‍ താന്‍ അതിയായി ഖേദിക്കുന്നുവെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ബ്രാഹ്മണ സമൂഹത്തോട് താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ഭൂപേഷ് ഭാഗേല്‍ പറഞ്ഞു.

No comments