കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്..?? രാഹുല്‍ ഗാന്ധിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന്..
ജെ.എന്‍.യു വിദ്യാര്‍ഥി സമരങ്ങളിലൂടെയും ഇടതു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും ദേശീയ ശ്രദ്ധയാകര്‍ഷിച്ച കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കനയ്യയുടെ കാര്യം കോണ്‍ഗ്രസ് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും എന്നാണ് പാര്‍ട്ടിയിലെത്തുക എന്നത് തീരുമാനമായില്ലെന്നും ഉന്നത കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയെ രണ്ടു തവണ കണ്ടെന്നും ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോര്‍ ചര്‍ച്ചയില്‍ സന്നിഹിതനായെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024 തെരഞ്ഞെടുപ്പിന് മുമ്ബായി പാര്‍ട്ടിയുടെ മുഖം മിനുക്കുന്നതിനായുള്ള കോണ്‍ഗ്രസ് പദ്ധതികളുടെ ഭാഗമായാണ് കനയ്യയെ നോട്ടമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷമാദ്യം കനയ്യ ജെ.ഡി.യുവിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ബിഹാര്‍ മന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറിെന്റ വലംകൈയുമായ അശോക് ചൗധരിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിറകെയാണ് അഭ്യൂഹങ്ങള്‍ കൊഴുത്തത്. ജെ.എന്‍.യു മുന്‍വിദ്യാര്‍ഥി നേതാവായിരുന്ന കനയ്യ നിതീഷുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് രാഷ്ട്രീയ മാറ്റത്തിെന്റ സൂചനയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബിഹാറില്‍ മുന്‍നിര സി.പി.ഐ നേതാവ് കൂടിയായ കനയ്യയെ അടുത്തിടെ പാര്‍ട്ടി ശാസിച്ചിരുന്നു. പട്നയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സി.പി.ഐ പ്രവര്‍ത്തകനു നേരെ കനയ്യ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ശാസന.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും കനയ്യയും പാര്‍ട്ടിയും തമ്മില്‍ ഭിന്നത തലെപാക്കിയത് വാര്‍ത്തയായിരുന്നു. ജനകീയ പിരിവിലൂടെ സമാഹരിച്ച തുകയില്‍ ഒരു ഭാഗം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കണമെന്നായിരുന്നു പാര്‍ട്ടി ആവശ്യം. ബെഗുസറായ് മണ്ഡലത്തില്‍ പാര്‍ട്ടി ബാനറില്‍ മത്സരിച്ച കനയ്യ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനോട് വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടു. അശോക് ചൗധരിയുമായി നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് ഇരുനേതാക്കളുടെയും പ്രതികരണം.

No comments