'ടാങ്ക് നിറഞ്ഞാല്‍ വെള്ളം പുറത്തേക്ക് പോകും'..!! അനില്‍ കുമാറിനെ കെട്ടിപിടിച്ച് ഉമ്മ വെക്കണമായിരുന്നോയെന്ന് കെ മുരളീധരൻ..
അച്ചടക്ക നടപടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്ന കെപി അനില്‍ കുമാര്‍ അടഞ്ഞ അധ്യായമാണെന്ന് കെ മുരളീധരന്‍ എംപി.
ടാങ്ക് നിറഞ്ഞാല്‍ വെള്ളം പുറത്തേക്ക് പോകും, ഇനിയും കുറച്ച് പേര്‍ പോയാലും അത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി ഭാരവാഹികളെ പെട്ടിതൂക്കുന്നുവരെന്നും കൂട്ടികൊടുപ്പുകാര്‍ എന്നും പറഞ്ഞാല്‍ കെട്ടിപിടിച്ച് ഉമ്മ വെക്കണോയെന്നും കെ മുരളീധരന്‍ ചോദിച്ചു.
'പുറത്ത് പോയവര്‍ പറയുന്ന ജല്‍പ്പനങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല. മാലിന്യങ്ങളെ സ്വീകരിക്കുന്ന പാര്‍ട്ടിയായി അവര്‍ മാറി. കെപിസിസി ഭാരവാഹികളെ പെട്ടിതൂക്കുന്നുവരെന്നും കൂട്ടികൊടുപ്പുകാര്‍ എന്നും പറഞ്ഞാല്‍ കെട്ടിപിടിച്ച് ഉമ്മ വെക്കണോ. അത് അടഞ്ഞ അധ്യായമാണ്. പുകഞ്ഞ പുള്ളി പുറത്താണ്. ടാങ്ക് നിറഞ്ഞാല്‍ കുറച്ച് വെള്ളം പുറത്ത് പോകും.' മുരളീധരന്‍ പറഞ്ഞു.
ഏകാധിപത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായെന്നും വിമര്‍ശിച്ചുകൊണ്ടായിരുന്നു അനില്‍കുമാറിന്റെ രാജി. ജനാധിപത്യം വെല്ലുവിളി നേരിടുമ്ബോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്. നീതി നിഷേധത്തിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു.

No comments