Breaking News

അവസാന വാക്ക് സുധാകരന്‍ തന്നെ..!! ആരും തലപൊക്കേണ്ടെന്നു താക്കീത്..!! ഇനിയും പരസ്യ പ്രതികരണം നടത്തിയാൽ ഹൈക്കമാൻഡിന്റെ പിന്തുണയോടെ..

 


കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അവസാന വാക്ക് ഇനി മേല്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനായിരിക്കുമെന്നും മറ്റൊരാളെയും അതിനുമേല്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കേണ്ടെന്നും ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും താക്കീത്.


പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇക്കാര്യം തുറന്നടിച്ചത് ഹൈക്കമാന്റിന്റെ അറിവോടെയെന്നാണു വിവരം. തന്നെ പരിഗണിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് കൂടിയാലോചിക്കണമെന്നും അദ്ദേഹം എ ഐ സി സി സെക്രട്ടറിയാണെന്ന കാര്യം മറക്കരുതെന്നുമായിരുന്നു ചെന്നത്തലയുടെ ആവശ്യം.


എന്നാല്‍ ഈ ആവശ്യം തള്ളിക്കൊണ്ടാണ് കെ സുധാകരന്റെ പദവിയെ ഉയര്‍ത്തിക്കാട്ടി സതീശന്‍ രംഗത്തുവന്നത്. പഴയ വീരഗാഥകളൊന്നും പറഞ്ഞ് ആരും തലപൊക്കേണ്ടെന്ന മുന്നറയിപ്പിലൂടെ വളരെ ആസൂത്രിതമായാണ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും ഒതുക്കിയതെന്നു വ്യക്തമാക്കുകയാണ് സതീശന്‍.


ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും പ്രകോപിപ്പിക്കുന്ന നടപടികളൊന്നും ഉണ്ടാവരുതെന്നു കേന്ദ്ര നേതൃത്വം വിലക്കിയതുകൊണ്ടുമാത്രമാണ് ചെന്നിത്തലയുടെ കോട്ടയം പ്രസംഗത്തിലെ മറ്റു പരാമര്‍ശങ്ങളോടൊന്നും ശതീശന്‍ പ്രതികരിക്കാത്തത്. തങ്ങള്‍ പാര്‍ട്ടിയെ നയിച്ചപ്പോള്‍ അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നു പറഞ്ഞു കണ്ണടക്കരുതെന്നുമാണ് ചെന്നിത്തല പറഞ്ഞത്. സുധാകരനും വി ഡി സതീശനും ആഹങ്കാരവും ധാര്‍ഷ്ട്യവുമാണ് പ്രകടിപ്പിക്കുന്നതെന്ന ആരോപണത്തിനു മുന്നില്‍ താല്‍ക്കാലികമായി സതീശന്‍ മൗനം പാലിച്ചതാണെങ്കിലും കരുനീക്കങ്ങള്‍ ശക്തമായി തുടരുകയാണ്.


കെ പി സി സി- ഡി സി സി ഭാരവാഹികളുടെ നിയമനമാണ് ഇനി വരാനുള്ളത്. ഇക്കാര്യത്തിലും ഗ്രൂപ്പിന്റെ പേരില്‍ വിലപേശാന്‍ തലപൊക്കേണ്ട എന്ന മുന്നറിയിപ്പാണ്, സുധാകരന്‍ അവസാനവാക്കാണ് എന്ന പ്രഖ്യാപനത്തിലൂടെ സതീശന്‍ മുന്നോട്ടു വച്ചത്. ഡി സി സി പ്രിസിഡന്റുമാരുടെ പട്ടികയില്‍ എ, ഐ ഗ്രൂപ്പുകള്‍ തഴയപ്പെട്ടെങ്കിലും ജംബോ കമ്മിറ്റികള്‍ക്കു പകരം വരുന്ന ഭാരവാഹികളില്‍ അര്‍ഹമായ സ്ഥാനം ഗ്രൂപ്പുകള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷപോലും കൈവിട്ടുപോകുന്ന അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ഗ്രൂപ്പുകള്‍ പൂര്‍ണമായി തഴയപ്പെട്ടു എന്ന അവസ്ഥവന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പിനോട് ഒട്ടിനില്‍ക്കുന്ന വലിയൊരു വിഭാഗം സുധാകരന്‍- സതീശന്‍ പക്ഷത്തേക്കു നീങ്ങുമെന്നും അവര്‍ ഭയപ്പെടുന്നു.


അച്ചടക്ക നടപടികളെ ഭയന്നു മിണ്ടാതിരുന്നാല്‍ കേരള രാഷ്ട്രീയത്തില്‍ താന്‍ അസ്തമിച്ചു പോകുമെന്ന ഭയം ചെന്നിത്തലയെ പിടികൂടിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തന്നെ മാറ്റി നിര്‍ത്തേണ്ടെന്നും തനിക്ക് 64 വയസ്സേ ആയിട്ടുള്ളൂ എന്നുമുള്ള ചെന്നിത്തലയുടെ അഭ്യര്‍ഥന യഥാര്‍ഥത്തില്‍ കേന്ദ്ര നേതൃത്വത്തോടുള്ളതാണ്. പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്നു തന്നെ നാണം കെടുത്തി ഇറക്കി വിടാന്‍ കൂട്ടുനിന്ന ഹൈക്കമാന്റ് ഡല്‍ഹിയില്‍ പദവികള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ചെന്നിത്തല. ആ വിശ്വാസത്തിലാണ്, തന്നെ പരിഗണിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയെ പരിഗണിക്കണമെന്ന ആവശ്യവുമായി വരാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ചതെന്നാണു വിലയിരുത്തപ്പെടുന്നത്.

No comments