Breaking News

അച്ചടക്കലംഘനം നടത്തിയിട്ടില്ല..!! സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കെ.പി അനില്‍ കുമാർ..!! കോൺഗ്രസിന് വേണ്ടി..

 


അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍കുമാര്‍.


ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അച്ചടക്കലംഘനം നടത്തിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നടപടി പിന്‍വലിക്കണമെന്നാണ് അനില്‍കുമാറിന്‍റെ ആവശ്യം.


ചാനല്‍ ചര്‍ച്ചക്കിടെ ഡി.സി.സി അധ്യക്ഷ പട്ടികയില്‍ പരസ്യ വിമര്‍ശനം നടത്തിയതിനായിരുന്നു മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാറിനെ സസ്‌പെന്‍റ് ചെയ്തത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍​ഗ്രസിന്‍റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. വി.ഡി സതീശനും കെ. സുധാകരനും വാക്കുപാലിച്ചില്ലെന്നും ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിക്കുന്ന അവസ്ഥയാണ് നിലവിലെന്നും ആരോപിച്ച അനില്‍കുമാര്‍ ഡി.സി.സി പ്രസിഡന്റുമാരെ നിയമിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നും ചോദിച്ചു.


പിന്നാലെ അനില്‍കുമാറിനെ സസ്പെന്‍റ് ചെയ്ത് കൊണ്ടുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍റെ വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങി.

No comments