Breaking News

ചെന്നിത്തലയ്ക്ക് തിരുവഞ്ചൂരിന്റെ മറുപടി..!! 'ഉമ്മന്‍ ചാണ്ടിക്ക് പിന്നില്‍ ഒളിക്കരുത്.. പറഞ്ഞതില്‍ പശ്ചാത്തപിക്കേണ്ടിവരും'..!! 'തീ കെടുത്താന്‍ ശ്രമിക്കുമ്പോൾ..

 


സംസ്ഥാന കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരവെ പരസ്യമായി എതിര്‍പ്പ് അറിയിച്ച രമേശ് ചെന്നിത്തയ്‌ക്കെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.


തീ കെടുത്താന്‍ ശ്രമിക്കുമ്ബോള്‍ പന്തം കുത്തി അത് ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മറയാക്കി ചെന്നിത്തല പിന്നില്‍ ഒളിക്കരുതെന്നും പറ‌ഞ്ഞതില്‍ ചെന്നിത്തല പശ്ചാത്തപിക്കുമെന്ന് കരുതുന്നതായും തിരുവഞ്ചൂര്‍ പറഞ്ഞു.


നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തതെന്നും പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്നും തിരുവഞ്ചൂര്‍ ഓര്‍മ്മിപ്പിച്ചു. ചെന്നിത്തല പ്രസംഗിച്ചത് ഉമ്മന്‍ചാണ്ടി അറിഞ്ഞാണ് എന്ന് കരുതുന്നില്ല. പാര്‍ട്ടിയിലെ പുതിയ നേതൃത്വത്തിന് തടസം കൂടാതെ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു,.


കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേദിയില്‍ പ്രസംഗിക്കവെയാണ് ചെന്നിത്തല പുതിയ പാര്‍ട്ടി നേതൃത്വത്തെ തന്റെ അതൃപ്‌തി പരസ്യമായി അറിയിച്ചത്. താന്‍ ഈ പാര്‍ട്ടിയിലെ കാലണ മെമ്ബറാണ് എന്നാല്‍ എഐ‌സിസി പ്രവര്‍ത്തക സമിതി അംഗമായ ഉമ്മന്‍ചാണ്ടിയെ കാര്യങ്ങള്‍ അറിയിക്കേണ്ടതായിരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അച്ചടക്ക നടപടിക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍ ഇന്ന് പലരും പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

No comments