നാല് വര്‍ഷം മുമ്പ് ആദ്യമായി എം.എല്‍.എ..!! ഭുപേന്ദ്രയുടെ മുഖ്യമന്ത്രി സ്ഥാനം പട്ടേല്‍ സമുദായത്തെ തൃപ്തിപ്പെടുത്താൻ..!! അമിത്ഷായും മോദിയും..
59കാരനായ ഭുപേന്ദ്ര പേട്ടല്‍ ഗുജറാത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്.
വിജയ് രൂപണി രാജിവെച്ച ഒഴിവിലേക്ക് ഉപമുഖ്യമന്ത്രി നിതിന്‍ പേട്ടല്‍, മുന്‍ മന്ത്രി ഗോര്‍ദന്‍ സദാഫിയ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പേട്ടല്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍, നാല് വര്‍ഷം മുമ്ബ് മാത്രം നിയമസഭയിലെത്തിയ ഭുപേന്ദ്ര പേട്ടലിന് നറുക്ക് വീഴുകയായിരുന്നു.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്ബായി പേട്ടല്‍ (പട്ടീദാര്‍) സമുദായത്തെ തൃപ്തിപ്പെടുത്തല്‍ ബി.ജെ.പിക്ക് അനിവാര്യമായിരുന്നു. ഇതിന്‍റെ ഭാഗമായി ഭുപേന്ദ്ര പേട്ടലിനെ മുഖ്യമന്ത്രിയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
യു.പി ഗവര്‍ണറും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലിന്‍റെ വിശ്വസ്തനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘാട്ട്ലോദിയയില്നിന്ന് കോണ്‍ഗ്രസിന്‍റെ ശശികാന്ത് പട്ടേലിനെതിരെ ഒരു ലക്ഷത്തിലധികം വോട്ടിനാണ് വിജയിച്ചത്.
ഇതിന് മുമ്ബ് അഹമ്മദാബാദ് നഗര വികസന അതോറിറ്റിയുടെ ചെയര്‍മാനായിരുന്നു. അംദവാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ സ്ഥിരംസമിതി അധ്യക്ഷനായും പ്രവര്‍ത്തിച്ചു. അഹമ്മദാബാദ് ഗവ. പോളിടെക്നിക്കില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയയാളാണ് ഭുപേന്ദ്ര.

No comments