ജയരാജെന്റ ആരോഗ്യ നിലയില്‍ കൂടുതല്‍ പുരോഗതിയുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി.
ജയരാജെന്റ ആരോഗ്യ നിലയില്‍ കൂടുതല്‍ പുരോഗതിയുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. ന്യൂമോണിയയുടെ തുടക്കം പരിശോധനയില്‍ വ്യക്തമായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
രക്തത്തിലെ ഓക്സിജെന്റ അളവും രക്തസമ്മര്‍ദവും സാധാരണനിലയില്‍ തുടരുന്നത് ആശ്വാസകരമാണ്. ഹൃദയസംബന്ധമായ പരിശോധന നടത്തി മരുന്നുകള്‍ തുടരാന്‍ തീരുമാനിച്ചു. നാലുതവണ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞയാള്‍ എന്നതിനാലും കോവിഡ് ന്യൂമോണിയയുടെ തുടക്കം പരിശാധനയില്‍ വ്യക്തമായിട്ടുള്ളതിനാലും അദ്ദേഹത്തിെന്റ ചികിത്സ ഐ.സി.യുവില്‍ തുടരുന്നതിന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചതായും ചെയര്മാന് ഡോ.കെ. അജയകുമാറും കണ്‍വീനര്‍ ഡോ.കെ. സുദീപും അറിയിച്ചു.

No comments