കേന്ദ്രമന്ത്രിയും പിണറായിയും തമ്മില്‍ ആത്മബന്ധം..!! ബിജെപിയുടെയും സിപിഎമ്മിന്റെയും പൊതു ലക്ഷ്യം പണമാണ്.., മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കെ സുധാകരൻ..
പണി പൂര്‍ത്തിയാകാത്ത റോഡിന് ടോള്‍ പിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
കഴക്കൂട്ടം-കാരോട് ബൈപാസില്‍ തിരുവല്ലത്ത് നടക്കുന്ന ടോള്‍ പിരിവിനെതിരായ സമരത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വലിയ ആത്മബന്ധമാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും പൊതുലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. മറ്റ് പല പ്രശ്‌നങ്ങളും പരിഹരിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ടോള്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും സുധാകരന്‍ ചോദിച്ചു.
നിര്‍മ്മാണം പൂര്‍ണമാകും മുന്‍പ് തന്നെ ഓഗസ്‌റ്റ് 16 മുതല്‍ ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവെ മന്ത്രി നിതിന്‍ ഗഡ്കരി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരും പിന്നീട് സിപിഎം-കോണ്‍ഗ്രസ് സംഘടനകളും പ്രതിഷേധവുമായെത്തി. ബൈപ്പാസിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലുളളവര്‍ക്ക് സൗജന്യ യാത്ര വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് അധികൃതര്‍ തയ്യാറായില്ല. ചര്‍ച്ചയിലും തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്. നിലവില്‍ ഫാസ്‌ടാഗ് ഉളളവര്‍ക്ക് 70 രൂപയും ഇല്ലാത്തവര്‍ക്ക് 140 രൂപയും പിരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

No comments