Breaking News

വിഎം സുധീരന്‍ പായുന്നത് സിപിഐഎമ്മിലേക്കോ..??

 


നിലപാട് കടുപ്പിച്ചു വി എം സുധീരന്‍ രംഗത് എത്തുമ്ബോള്‍ വി എം സുധീരന്‍ സിപിഐഎം ലേക്കോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത് .

രാജിയില്‍ അനുനയ നീക്കങ്ങള്‍ പുരോഗമിക്കുമ്ബോള്‍ കോണ്‍ഗ്രസിനെ വീണ്ടും സമ്മര്‍ദത്തിലാക്കി മുന്‍ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍,,കെപിസിസി രാഷ്ട്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ ഇപ്പോള്‍ എഐസിസി അംഗത്വവും രാജിവച്ചിരിക്കുയാണ് വി എം സുധീരന്‍. പടിപടിയായുള്ള വി എം സുധീരന്റെ രാജി വെക്കല്‍ ഇപ്പോള്‍ കോണ്‍ഗ്രെസ്സിനെ കൂടുതല്‍ സമര്‍ദ്ദത്തിലാക്കുകയാണ് .

രാജിക്കത്ത് ഇതിനോടകം തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചതായാ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത് . അനുനയ നീക്കങ്ങളുടെ ഭാഗമായി ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ ഇന്ന് സുധീരനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ നീക്കം. നേതൃത്വത്തിന് എതിരെ പ്രതിഷേധിച്ചാണ് ഇപ്പോള്‍ രാജി. അത് മാത്രമല്ല ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ കാര്യക്ഷമല്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

കെപിസിസി രാഷ്ട്രീയകാര്യ സമിതി യില്‍ നിന്നും രാജിവെച്ച വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാന്‍ ആയിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധീരനെ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് . കെപിസിസിയിലെ തര്‍ക്കങ്ങളില്‍ നേതൃത്വം ഇടപെട്ടില്ല എന്നാണ്‌ നിലനില്‍ക്കുന്ന പ്രധാന ആക്ഷേപം. കോണ്‍ഗ്രസില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പുതിയ നേതൃത്വം വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നാണ് സുധീരന്റെ പരാതി. അത് മാത്രമല്ല പുന:സംഘടനയുമായി ബന്ധപ്പെട്ട അതൃപ്‌തിയും വി എം സുധീരന് ഉണ്ടായിരുന്നു.

കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍നിന്ന്‌ രാജിവച്ച തീരുമാനം പിന്‍വലിക്കില്ലെന്നാണ് വി എം സുധീരന്‍ വ്യക്തമാക്കി.

കെപിസിസിയുടെ പുതിയ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിലുള്ള പ്രതിഷേധമാണ്‌ രാജിയിലൂടെ അറിയിച്ചത്‌. രു കാര്യത്തിലും കൂടിയാലോചനയില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ച്‌ കൊണ്ടുപോകാമായിരുന്ന സുവര്‍ണാവസരം പുതിയ നേതാക്കള്‍ കളഞ്ഞു കുളിച്ചുവെന്ന നിലപാടാണ്‌ സുധീരന്റേത്‌. ഇങ്ങനെ സംഘടനയെ നയിച്ചാല്‍ പാര്‍ടിയെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുമെന്ന സൂചനയും നല്‍കുന്നുണ്ട് .

അതേസമയം സുധീരനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു എന്നാല്‍ വി എം സുധീരന്‍ തന്റെ നിലപാ ഉറച്ചു നില്‍ക്കുകയാണ് .

അങ്ങനെ നിലപാട്‌ മാറ്റുന്ന ആളല്ലെന്ന്‌ അറിഞ്ഞുകൊണ്ടാണ്‌ സന്ദര്‍ശിച്ചതെന്നാണ് വി ഡി സതീശന്‍ വ്യക്തമാക്കിയത് . എന്തായാലും വി എം സുധീരന്‍ പടി പടിയായി ഓരോ സ്ഥാനങ്ങളില്‍ നിന്ന് രാജി വെയ്ക്കുന്നത് കോണ്‍ഗ്രസിന് ഒരു വലിയ തിരിച്ചടി തന്നെയാണ് . അത് കൊണ്ട് തന്നെ വി എം സുധീരന്‍ ഇനി കോണ്‍ഗ്രസില്‍ നിന്ന് തന്നെ രാജിവെയ്ക്കുമോ എന്ന ആശങ്ക ശക്തമായി തന്നെ നിലനില്‍ക്കുയാണ്. അതോടൊപ്പം വി എം സുധീരന്‍ സിപിഐഎമ്മിലേക്ക് എന്ന ചോദ്യവും .

No comments