Breaking News

വീട്ടില്‍ ഇന്നോവ വരാതെ അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുള്ള പാര്‍ട്ടി..!! ഒരുപാട് പേരെ ഒന്നുമില്ലായ്മയില്‍ നിന്നു വളര്‍ത്തിയ പ്രസ്ഥാനമാണിതെന്ന് കോണ്‍ഗ്രസ് നേതാവ്..!! കുറിപ്പ് വൈറൽ..

 



കോണ്‍ഗ്രസില്‍ പുതിയ ഡി സി സി അദ്ധ്യക്ഷന്‍മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ ഭിന്നത കഴിഞ്ഞ ദിവസങ്ങളില്‍ മറനീക്കി പുറത്ത് വന്നിരുന്നു.


ഇതോടെ പാര്‍ട്ടി പിളര്‍ന്നു എന്ന തരത്തില്‍ എതിരാളികള്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് യുവ കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖില്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എതിരാളികള്‍ക്കും, പാര്‍ട്ടിയില്‍ കലാപകൊടി ഉയര്‍ത്തുന്നവര്‍ക്കും മറുപടി നല്‍കിയിരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഉള്‍പാര്‍ട്ടി ജനാധിപത്യം എന്നും കോണ്‍ഗ്രസിന്റെ മുഖമുദ്രയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു വ്യത്യസ്തമായി വീട്ടില്‍ ഇന്നോവ വരാതെ സ്വന്തം അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നെഹ്രുവിയന്‍ കാലഘട്ടം മുതല്‍ ഈ പാര്‍ട്ടി അനുഭവിച്ചു പോരുന്ന ഒന്നാണ്.


മതിയായ ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്ന് മാത്രമാണ് പ്രിയ നേതാക്കള്‍ അവരുടെ അഭിപ്രായം പറഞ്ഞിട്ടുള്ളത്. അല്ലാതെ പുതിയതായി നിയമിക്കപ്പെട്ട ഡിസിസി അധ്യക്ഷന്മാരെ അംഗീകരിക്കില്ല എന്ന് അവര്‍ എവിടെയും പറഞ്ഞിട്ടില്ല. യോജിപ്പുകളും, വിയോജിപ്പുകളും കൃത്യമായ ചര്‍ച്ചകളിലൂടെ പരിഹരിച്ചു എല്ലാ കാലവും ഈ പാര്‍ട്ടി മുന്നോട്ട് പോയിട്ടുണ്ട്. കോണ്‍ഗ്രസില്‍ ആളുകള്‍ വിശ്വസിക്കുന്നതും ഈ ജനാധിപത്യ മര്യാദ കൊണ്ടാണല്ലോ. ബിജെപിയിലേക്കും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും പോകാന്‍ ചര്‍ച്ച നടത്തി തയാറായി ഇരിക്കുന്നവരാണ്, കോണ്‍ഗ്രസ് നേതാക്കന്മാരെ ബിജെപി ഏജന്റ് എന്ന രീതിയില്‍ ആക്ഷേപിക്കുന്നത്.


പാര്‍ട്ടി വിടാന്‍ തയാറായി നില്‍ക്കുന്നവരോട് ഒരു വാക്ക്. ഒരുപാട് പേരെ ഒന്നുമില്ലായ്മയില്‍ നിന്നു വളര്‍ത്തിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഈ പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിച്ചവര്‍, ബോര്‍ഡ്/കോര്‍പറേഷന്‍ സ്ഥാനം വഹിച്ചവര്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചവര്‍. അങ്ങനെ പാര്‍ട്ടിയുടെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചവര്‍ പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ അനാവശ്യ വിമര്‍ശനങ്ങളുന്നയിക്കുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. വൈകാരികമായി പ്രതികരിച്ചു പുറത്തുപോകാന്‍ നില്‍ക്കുന്നവര്‍ ഒരു പുനര്‍വിചിന്തനം നടത്തി കോണ്‍ഗ്രസ് എന്ന ആശയത്തിന് കീഴില്‍ ഒറ്റകെട്ടായി പോവാന്‍ തയാറാവണം എന്നാണ് എനിക്ക് പറയാനുള്ളത്.


കാരണം ജീവിതകാലം മുഴുവന്‍ ഈ പാര്‍ട്ടിക്ക് വേണ്ടി ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ പ്രവര്‍ത്തിച്ചു ഒരു പഞ്ചായത്ത് മെമ്ബര്‍ പോലും ആവാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഒരുപാട് ആളുകളുടെ ചോരയുടെയും,നീരിന്റെയും പ്രതിഫലനമാണ് കോണ്‍ഗ്രസ്.


ജയ് കോണ്‍ഗ്രസ്


  ജെ.എസ് അഖില്‍

No comments