സിപിഎമ്മിന്റെ മലബാർ ലോബിയെ തകർക്കാൻ കോൺഗ്രസിലെ 'മലബാര്‍ ലോബി'..!! സുധാകരന് ഒപ്പം മുരളീധരനും..
സി.പി.എമ്മില്‍ പിണറായി, കോടിയേരി യുഗം ആരംഭിച്ചപ്പോള്‍ ഉയര്‍ന്ന കണ്ണൂര്‍ ലോബി എന്ന ആക്ഷേപം ഇനി കോണ്ഗ്രസിനുമാകാം.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന് എം.പി വന്നതോടെ മാത്രമല്ല, കെ. കരുണാകരനുശേഷം അകറ്റി നിര്‍ത്തപ്പെട്ട കെ. മുരളീധരനും പുനരുജ്ജീവനത്തിെന്റ വഴിയിലായി. തോല്‍ക്കുന്ന സീറ്റുകളില്‍ മാത്രം മത്സരിച്ച് മടുത്ത രാജ്മോഹന്‍ ഉണ്ണിത്താന് കാസര്‍കോട്ടുനിന്നും എം.പിയായതോടെ ഈ ലോബിയുടെ കരുത്തു വര്‍ധിച്ചു. സി.പി.എമ്മിെന്റ എക്കാലത്തെയും തട്ടകം തകര്‍ത്ത ഉണ്ണിത്താന് ലഭിച്ച പരിവേഷം സുധാകരന് കൂട്ടായി. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് തട്ടകമായ വയനാട് മലബാറിലായതും പിന്‍ബലം ശക്തമാക്കി. ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിച്ച ഹൈകമാന്‍ഡില്‍ നിര്‍ണായക സ്ഥാനം വഹിച്ച രാഹുലിെന്റ വലംകൈ കെ.സി. വേണുഗോപാലും കൂടിയായതോടെ തിരുവിതാംകൂര്‍ ആധിപത്യം ദുര്‍ബലമായി കോണ്‍ഗ്രസില്‍ മലബാര്‍ ആധിപത്യം ശക്തമായി.
തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്നുവന്ന നിയമസഭ തെരഞ്ഞെടുപ്പിലും തോറ്റ കോണ്‍ഗ്രസിനകത്ത് ഈ രണ്ടു െതരഞ്ഞെടുപ്പുകള്ക്കും മുമ്ബ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയമാണ് പ്രധാന ഘടകമായത്. 'ഒരു പാര്‍ട്ടിപോലെ പ്രവര്‍ത്തിച്ച എ ഗ്രൂപ്പിെന്റ എം.എല്‍.എമാരെയും എം.പിമാരെയും തൊട്ടുകാണിക്കാമെങ്കിലും പലവിധ പേരുകളില്‍ അറിയപ്പെടുന്ന ഐ വിഭാഗം ഗ്രൂപ്പിനതീതം എന്ന ആശയം ഹൈകമാന്‍ഡിനു മുന്നില്‍വെച്ചതോടെ എ യുടെ ആധിപത്യം ഇല്ലാതാവുകയായിരുന്നു'വെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് 'മാധ്യമ'ത്തോട് പ്രതികരിച്ചു.
കെ. സുധാകരന്, കെ.മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന്, ടി.എന്‍. പ്രതാപന്, വി.കെ. ശ്രീകണ്ഠന്, അടൂര്‍ പ്രകാശ് എന്നിങ്ങനെ പ്രമുഖരായ പഴയ ഐ നേതാക്കളുടെ പാര്‍ലെമന്റ് ബന്ധങ്ങളും അതുവഴിയുണ്ടായ ഹൈകമാന്‍ഡ് ബന്ധവും പുതിയ മാറ്റത്തിന് നിര്‍ണായകമായി. നീരസം ഉള്ളിലൊതുക്കിയ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ ഗ്രൂപ്പിന് എതിരാണ്. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങി ഗ്രൂപ്പില്ലാത്ത എം.പിമാരും ഫലത്തില്‍ കെ.സുധാകരെന്റയും വി.ഡി. സതീശെന്റയും ആശയത്തിനു കരുത്താവുകയായിരുന്നു.

No comments