കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം സംഘടനാ തെരഞ്ഞെടുപ്പ്..!! ഡിസിസി അധ്യക്ഷ പദം പിടിച്ചെടുക്കാൻ ഗ്രൂപ്പുകളുടെ പുതിയ തന്ത്രം..
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം സംഘടനാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല.
ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടു തനിക്കു പറയാനുള്ളതെല്ലാം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും, ഇനിയും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിങഌ വിവാദത്തില്‍ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായാണ് ചെന്നിത്തലയുടെ പ്രതികരണം. ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ടു വാര്‍ത്താ ലേഖകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ' വരട്ടെ, നമുക്കു നോക്കാം' എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
സംഘടനാ തെരഞ്ഞെടുപ്പാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമെന്ന് ചെന്നിത്തല പറഞ്ഞു. നേരത്തെ കേരളത്തിനു മാത്രമായി തെരഞ്ഞെടുപ്പു നടന്നിട്ടുണ്ട്. അഖിലേന്ത്യാ ഷെഡ്യൂളിന്റെ ഭാഗമായും തെരഞ്ഞെടുപ്പാവാം. ഡിസിസി അധ്യക്ഷ നിയമനത്തില്‍ പ്രതികരിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത് ജനം വിലയിരുത്തട്ടെയെന്ന് ചെന്നിത്തല പറഞ്ഞു. ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ മാത്രമാണല്ലോ അച്ചടക്ക നടപടിയെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം ജനങ്ങള്‍ വിലയിരുത്തട്ടെ എന്നായിരുന്നു പ്രതികരണം.
മുഖ്യമന്ത്രിയെയും എം ശിവശങ്കറിനെയും വെള്ളപൂശാനാണ് സ്പ്രിങഌ ഇടപാടിലെ രണ്ടാം അന്വേഷണ റിപ്പോര്‍ട്ടെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ പാടേ തള്ളി മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയത്. ഇക്കാര്യത്തില്‍ നിയമ പോരാട്ടം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു.

No comments