ഞങ്ങൾ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെങ്കില്‍ സതീശനും സുധാകരനും മുരളീധരനും അടക്കമുള്ളവർ നാലണ മെമ്പര്‍ പോലുമാകുമായിരുന്നില്ല.. ആഞ്ഞടിച്ച് ചെന്നിത്തല..!! ദേശീയ നേതാവായ ഉമ്മൻ ചാണ്ടിയോട്..
കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. തന്റെയും ഉമ്മന്‍ ചാണ്ടിയുടെയും കാലത്ത് അച്ചടക്ക നടപടി എടുത്തിരുന്നുവെങ്കില്‍ ഇന്നത്തെ പലരും പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ല.
അധികാരം ലഭിച്ചപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. തന്നോട് കാര്യങ്ങള്‍ ആലോചിക്കണമെന്നില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി അങ്ങനെയല്ല. ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാകില്ല
തന്നെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ വിളിക്കരുത്. തനിക്ക് 63 വയസ്സ് മാത്രമേ പ്രായമുള്ളൂ. തങ്ങളുടെ കാലഘട്ടത്തില്‍ ലീഡറെയും കെ മുരളീധരനെയും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്നതും ചെന്നിത്തല ചൂണ്ടിക്കാട്ടി. കോട്ടയം ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല
ചെന്നിത്തലയെ പിന്തുണച്ച് കെ സി ജോസഫും രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല പലര്‍ക്കും ആരുമല്ലാതായി. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിപക്ഷ നേതാവായിരുന്നു ചെനന്നിത്തലയെന്ന് ഓര്‍ക്കണമെന്നും കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടി വിടണമെന്ന് പറഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം പോലും ചോദിച്ചില്ല. അച്ചടക്കം ഒരിക്കലും വണ്‍വേ ട്രാഫിക് ആകരുതെന്നും കെസി ജോസഫ് പറഞ്ഞു.

No comments