Breaking News

ഒരു പാര്‍ട്ടിയിലേക്കുമില്ലന്ന് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥ്..!! പെരിങ്ങോട്ട് കുറിശ്ശിയിൽ ചേർന്ന..

 


താന്‍ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ പാലക്കാട് ഡി.സി.സി അധ്യക്ഷന്‍ എ.വി ഗോപിനാഥ്.


പെരിങ്ങോട്ടുകുറിശ്ശിയില്‍ ചേര്‍ന്ന നേതൃ കണ്‍വെന്‍ഷനിലായിരുന്നു ഗോപിനാഥിന്‍റെ പ്രഖ്യാപനം. ഗോപിനാഥിന്‍റെ രാജി കോണ്‍ഗ്രസ് സ്വീകരിച്ചാല്‍ തങ്ങളും പാര്‍ട്ടി വിടുമെന്ന് മണ്ഡലം പ്രസിഡന്‍റ് കെ.എ മക്കി പറഞ്ഞു. ബഹുജന സംഘടനകളും ഗോപിനാഥിനൊപ്പമാണെന്നും നേതാക്കള്‍ പറയുന്നു.


എന്നുംകോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയാണ് ഗോപിനാഥിന്‍റെ തട്ടകം. ജില്ലയിലെ മറ്റെല്ലാം പഞ്ചായത്തുകളും കോണ്‍ഗ്രസിനെ പലപ്പോഴും കൈവിട്ടെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി പെരിങ്ങോട്ടുകുറിശ്ശിക്ക് ഇളക്കം തട്ടിയിട്ടില്ല. ഗോപിനാഥിനെ തിരികെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സുധാകരന്‍ ഗോപിനാഥിനെ കൈവിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെ. മുരളീധരനും പരസ്യമായിത്തനെ ഗോപിനാഥിനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഗോപിനാഥിനെ തിരികെ എത്തിക്കാന്‍ ചര്‍ച്ചയാകാമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.


എന്നാല്‍ പാലക്കാട് തന്നെയുള്ള നേതാക്കളായിരിക്കും എ.വി ഗോപിനാഥിനെ തിരികെ എത്തിക്കാനുള്ള ശ്രമത്തിന് വിലങ്ങുതടിയാകുക. എ, ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിനിടെ എവി ഗോപിനാഥിനെ തിരികെ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

No comments