Breaking News

ഞങ്ങള്‍ തിരിഞ്ഞ് നിന്ന് ഒന്ന് തുപ്പിയാല്‍ കോൺഗ്രസ് മന്ത്രിസഭ മുഴുവന്‍ തെറിച്ച്‌ പോകും..!! പരാമര്‍ശത്തിനെതിരെ കിടിലൻ മറുപടിയുമായി ഭൂപേഷ്​ ബാഗാൻ..

 


ചത്തീസ്​ഗഡില്‍ 'തുപ്പല്‍' പരാമര്‍ശത്തില്‍ കൊമ്ബുകോര്‍ത്ത്​ കോണ്‍ഗ്രസും ​ബി.ജെ.പിയും.


ബി.ജെ.പി ജനറല്‍ സെക്രട്ടറി ഡി. പുരന്തേശ്വരിയുടെ വാക്കുകളാണ്​ പുതിയ വിവാദങ്ങള്‍ക്ക്​ തുടക്കമിട്ടത്​.


'നിങ്ങള്‍ പാര്‍ട്ടി ​പ്രവര്‍ത്തകര്‍ ഒരുമിച്ച്‌​ 'തുപ്പിയാല്‍' മുഖ്യമന്ത്രി ഭൂപേഷ്​ ബാഗലും മന്ത്രിസഭയും ഒഴുകിപ്പോകും' -എന്നായിരുന്നു പുരന്തേശ്വരിയുടെ വാക്കുകള്‍. വ്യാഴാഴ്​ച ബി.ജെ.പിയുടെ മൂന്നുദിവസം നീണ്ടുനിന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അവര്‍.


എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ്​ നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. ബി.ജെ.പിയിലെത്തിയതോടെ അവരുടെ മാനസികാവസ്​ഥ ഈ നിലയിലേക്ക്​ താഴുമെന്ന്​ ആരും പ്രതീക്ഷിച്ചില്ലെന്ന്​ ബാഗല്‍ പറഞ്ഞു. ആരെങ്കിലും ആകാശത്തേക്ക്​ തുപ്പിയാല്‍ അത്​ നിങ്ങളുടെ മുഖത്തേക്ക്​ ​തന്നെ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ 2023ല്‍ ബി.ജെ.പിയെ അധികാരത്തിലത്തിക്കാനാകും. എല്ലാവരോടും ഒരു പ്രതിജ്ഞയെടുക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ പ്രവര്‍ത്തകര്‍ ഒരുമിച്ച്‌​ 'തുപ്പിയാല്‍' മുഖ്യമന്ത്രി ഭൂപേഷ്​ ബാഗലും മന്ത്രിസഭയും ഒഴുകിപ്പോകും' -പുരന്തേശ്വരി പറഞ്ഞു.



പുരന്തേശ്വരിയുടെ പരാമര്‍ശത്തില്‍ താന്‍ എന്താണ്​ പ്രതികരിക്കേണ്ടതെന്നായിരുന്നു ബാഗലിന്‍റെ ചോദ്യം. 'ഇത്തരം പ്രസ്​താവനകള്‍ക്കെതിരെ ഞാന്‍ എങ്ങനെ പ്രതികരണം? ബി.ജെ.പിയില്‍ ചേര്‍ന്നതിന്​ ശേഷം പുരന്തേശ്വരിയുടെ മാനസികാവസ്​ഥ ഈ നിലയില്‍ താഴുമെന്ന്​ കരുതിയില്ല. കേന്ദ്ര സഹമന്ത്രിയായി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന​േപ്പാള്‍ അവര്‍ക്ക്​ യാതൊരു കുഴപ്പവുമില്ലായിരുന്നു. ആരെങ്കിലും ആകാശത്തേക്ക്​ നോക്കി തുപ്പിയാല്‍ അത്​ അവനവന്‍റെ മുഖത്തേക്ക്​ തന്നെ തെറിക്കും' -ഭൂപേഷ്​ ബാഗല്‍ പറഞ്ഞു.


ഛത്തീസ്​ഗഡില്‍ ബി​.ജെ.പിയുടെ ചുമതലയുള്ള വ്യക്തിയാണ്​ പുരന്തേശ്വരി. 2023ല്‍ സംസ്​ഥാനത്ത്​ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്​ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കള​ും.

No comments