Breaking News

അങ്ങനെ അവരൊന്നിച്ചു! ചെന്നിത്തലയെ കലവറയില്ലാതെ പുകഴ്ത്തി കെ.സി.ജോസഫ്..!! തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ചെന്നിത്തലയെ..

 


ഉമ്മന്‍ ചാണ്ടിയെ പൂര്‍ണ്ണമായും പിന്തുണച്ച്‌ രമേശ് ചെന്നിത്തല കോട്ടയത്തെ വേദിയില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെ കെ.സി. ജോസഫ് രമേശ് ചെന്നിത്തലയെ പിന്തുണച്ച്‌ രംഗത്ത്. നാട്ടകം സുരേഷ് ഡിസിസി അധ്യക്ഷന്‍ ആയി ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു നേരത്തെ ശത്രുക്കളായിരുന്ന ഇരുപക്ഷവും ഒരുമിച്ചത്. എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചു എന്ന് വളരെ പ്രകടമാകുന്ന വേദിയായിരുന്നു കോട്ടയത്ത് ഉണ്ടായത്.


കഴിഞ്ഞ അഞ്ചു കൊല്ലക്കാലം മികച്ച പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നടത്തിയത്. എല്ലാവരും മറന്നു പോയിക്കാണും. അസാമാന്യ പ്രവര്‍ത്തനമായിരുന്നു അന്ന് രമേശ് ചെന്നിത്തല നടത്തിയത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവായി താനുമായിരുന്നു പ്രവര്‍ത്തിച്ചത്. അത് ഒരിക്കലും എനിക്ക് മറക്കാന്‍ ആകില്ല. കോവിഡ് കാലത്ത് രണ്ട് വര്‍ഷക്കാലം സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ആരോപണങ്ങള്‍ ആണ് രമേശ് ചെന്നിത്തല മുന്നില്‍ കൊണ്ടുവന്നത്.


ആരോപണങ്ങള്‍ ഒന്നൊന്നായി നിര്‍ത്തി ഉത്തരം പറയാന്‍ സാധിക്കാത്ത നിലയില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ രമേശ് ചെന്നിത്തല മെയ് 2 കഴിഞ്ഞപ്പോള്‍ എല്ലാ പരാജയത്തിനും ഉത്തരവാദിയായി മാറുന്ന ദയനീയ കാഴ്ചയാണ് കണ്ടത് എന്ന് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടുന്നു.


കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച്‌ ചിത്രം കൂടിയാണ് ഇവിടെ ഉണ്ടായത്. കോട്ടയം ഡി.സി.സി. അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേറ്റ വേദിയിലാണ് നിര്‍ണായകമായ രാഷ്ട്രീയ പ്രസംഗങ്ങള്‍ ഉണ്ടായത്. രമേശ് ചെന്നിത്തല വെടി പൊട്ടിച്ചതിന് തൊട്ടുപിന്നാലെ കെ.സി. ജോസഫ് വേദിയിലെത്തി കെ.പി.സി.സി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ പ്രസംഗിച്ചതും ശ്രദ്ധേയമായി. ഉമ്മന്‍ചാണ്ടിയെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടായിരുന്നു രമേശ് ചെന്നിത്തല വേദിയില്‍ സംസാരിച്ചത്. തൊട്ടുപിന്നാലെ എത്തിയ കെ.സി. ജോസഫും പൂര്‍ണ്ണമായും ഉമ്മന്‍ചാണ്ടിയുടെ പക്ഷത്തുനിന്ന് ആഞ്ഞടിച്ചു.


ഡി.സി.സി. അധ്യക്ഷന്‍മാരെ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ ആക്രമണം ഉണ്ടായതായി കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെ പുതിയൊരു ശൈലിയായി ഇത് മാറിയിട്ടുണ്ട്. എന്നാല്‍ അത്യന്തം ആക്ഷേപിക്കുന്ന തരത്തിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായത് എന്ന് കെ.സി. ജോസഫ് പറയുന്നു. ഇതിനെതിരെ പ്രതികരിക്കാന്‍ ആരും രംഗത്ത് വന്നില്ല.


ശത്രുക്കളുടെ ഭാഗത്ത് നിന്നല്ല ഉമ്മന്‍ ചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായത് എന്ന് ചൂണ്ടിക്കാട്ടി സ്വന്തം പാളയത്തില്‍ ഉള്ളവരെ ഉന്നം വെച്ചാണ് കെ.സി. ജോസഫ് സംസാരിച്ചത്. ചിലരുടെ ഏജന്റ്മാര്‍ പണം കൊടുത്ത് ആക്രമണത്തിന് നീക്കം നടത്തുകയായിരുന്നു എന്ന് കെ.സി. ജോസഫ് ആരോപിക്കുന്നു. വളരെ മോശമായ ആക്രമണമാണ് സമൂഹമാധ്യമങ്ങള്‍ വഴി ഉണ്ടായത്.


ഇതിനെ എതിര്‍ക്കാന്‍ പാര്‍ട്ടിയും മുന്നോട്ടു വന്നിട്ടില്ല എന്ന് ജോസഫ് ചൂണ്ടിക്കാട്ടുന്നു. ഇത് നടത്തിയവര്‍ക്കെതിരെ വിശദീകരണം ചോദിക്കാന്‍ പോലും പാര്‍ട്ടി തയ്യാറായിട്ടില്ല എന്നും കെ.സി. ജോസഫ് പറയുന്നു. അച്ചടക്കനടപടി വണ്‍വേ ട്രാഫിക് ആകാന്‍ പാടില്ല എന്നാണ് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടുന്നത്. ശിവദാസന്‍ നായര്‍ക്കെതിരെ വേഗത്തില്‍ നടപടി എടുത്ത പാര്‍ട്ടിയാണ് ഇത് എന്നും ജോസഫ് നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നു.

No comments