ഡി.സി.സി ഓഫിസില്‍ കരിങ്കൊടി..!! അന്വേഷണ കമീഷനെ നിയമിച്ചു..!! പൊലീസിലും പരാതി..!! ഇത്തരത്തിലുള്ള നടപടി ആദ്യം..!! മാറ്റത്തിന്റെ പാതയിൽ കോൺഗ്രസ്..
കോണ്‍ഗ്രസിെന്റ ജില്ല പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പത്തനംതിട്ട ഡി.സി.സി ഓഫിസിന് മുമ്ബില്‍ കരിെങ്കാടി കെട്ടിയ സംഭവത്തില്‍ അന്വേഷണവുമായി നേതൃത്വം.
ജില്ല െപാലീസ് മേധാവിക്ക് പരാതി നല്കിയതുകൂടാതെയാണ് സംഭവം അന്വേഷിക്കാന്‍ ഡി.സി.സി മൂന്നംഗ കമീഷനെയും വെച്ചത്.
ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍ ചെയര്‍മാനായും അഡ്വ. സതീഷ് ചാത്തങ്കേരി, ഏഴംകുളം അജു എന്നിവര്‍ അംഗങ്ങളായ അന്വേഷണ കമീഷനെ ചുമതലപ്പെടുത്തിയതായി ജില്ല പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്ബില്‍ അറിയിച്ചു.
കൊടിമരത്തിലെ പതാക താഴ്ത്തി കറുത്ത കൊടി ഉയര്‍ത്തുകയും പതാക, കൊടിമരം എന്നിവ നശിപ്പിക്കുവാന്‍ ശ്രമിക്കുകയും മുതിര്‍ന്ന നേതാക്കളെ അവഹേളിച്ച് പോസ്റ്റര്‍ ഓഫിസിെന്റ ചുമരുകളില്‍ പതിപ്പിക്കുകയും ചെയ്തു.
കൂടാതെ ജില്ലയിലെ മുതിര്‍ന്ന നേതാവ് കെ. ശിവദാസന്‍ നായര്‍ ചാനല്‍ ചര്‍ച്ചയില്‍ പെങ്കടുത്ത് പ്രസിഡന്റുമാരെ തീരുമാനിച്ച രീതിയെ പരസ്യമായി േചാദ്യം ചെയ്യുകയും ചെയ്തു. തൊട്ടു പിന്നാലെ ശിവദാസന്‍നായര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായി. പിന്നീട് അദ്ദേഹത്തോട് പാര്‍ട്ടി വിശദീകരണം ചോദിച്ചു. ശിവദാസന്‍നായര്‍ നല്കിയ മറുപടി കണക്കിലെടുത്ത് നടപടി പിന്‍വലിക്കുമെന്നാണ് അറിയുന്നത്.
അച്ചടക്കമില്ലെങ്കില്‍ പാര്‍ട്ടിക്ക് ഇനി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് പുതിയ സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ച് അണികള്‍ക്ക് വ്യക്തമായ സന്ദേശം നല്കാന് കൂടി ലക്ഷ്യമിട്ടാണ് സി.പി.എം മാത്രൃകയില് പാര്‍ട്ടി അന്വേഷണ കമീഷെന നിയോഗിച്ചത്. പുതിയ ഡി.സി.സി പ്രസിഡന്റിന് സ്വീകരണം നല്കാന് ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്പിക്കാന് ശ്രമിച്ചവരെ കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

No comments