ഗുജറാത്ത് ബിജെപിയിൽ പൊട്ടിത്തെറി..?? മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു..!! പാർട്ടി വിടുമോ..??
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചതായി റിപ്പോര്‍ട്ട്
ബിജെപി നേതാവ് വിജയ് രൂപാണിയുടെ രാജി വാര്‍ത്ത രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വിജയ് രൂപാണിയുടെ രാജിയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഗുജറാത്തിലെ രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രൂപാണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ ആണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആനന്ദിബെന്‍ പട്ടേലിന്‍റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. വിദ്യാര്‍ത്ഥി കൗണ്‍സില്‍ പ്രവര്‍ത്തകനായിരുന്ന രൂപാനി 1971 ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിലും (ആര്‍എസ്‌എസ്) പിന്നീട് ജനസംഘത്തിലും ചേര്‍ന്നു. മുഖ്യമന്ത്രിയാകുന്നതിന് മുമ്ബ് ഗുജറാത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം അദ്ദേഹം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. .
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം ഇത് സ്വാഭാവിക ക്രമം മാത്രമാണെന്ന് രൂപാനി പ്രതികരിച്ചു.

No comments