Breaking News

നാല്​ വോട്ടിനു വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്താത്തവര്‍..!! കോണ്‍ഗ്രസ്​ നേതാക്കളെ പ്രശംസിച്ച്‌​ ബിഷപ്പ്​ മാര്‍ കൂറിലോസ്..!! കേരളത്തെ രക്ഷിക്കാൻ..

 


നാല് വോട്ടിനു വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്താത്ത, മത -സാമുദായിക നേതാക്കളുടെ മുന്‍പില്‍ നട്ടെല്ല് വളക്കാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളായ വി. ഡി. സതീശനും പി. ടി. തോമസുമെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് അദ്ദേഹം ഇരുവരേയും പ്രശംസിച്ചത്. തനിക്ക് ഏറെ ഇഷ്ടമുള്ള രണ്ട് കോണ്‍ഗ്രസ്‌ നേതാക്കളാണ് ഇവരെന്നും അദ്ദേഹം കുറിച്ചു.


'ശരി എന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ആരുടെ മുന്‍പിലും വിളിച്ചു പറയാന്‍ ആര്‍ജവം ഉള്ളവരും അഴിമതിയുടെ കറ പുരളാത്തവരും സാമൂഹ്യ/ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ധാര്‍മിക നിലപാട് ഉള്ളവരും മതേതരത്വം മുറുകെ പിടിക്കുന്നവരുമാണ് ഇവര്‍. ഇൗ രണ്ടുപേരും ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ട് എന്നുള്ളത് ആശാവഹമാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ദേശീയതലത്തില്‍ കോണ്‍ഗ്രസിെന്‍റ ബലക്ഷയം മുതലാക്കുന്നത് മത/ വര്‍ഗീയ ശക്തികളാണ്. കേരളത്തിലും അത് പ്രകടമായി കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം കോണ്‍ഗ്രസ്സും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിെന്‍റ ആവശ്യമാണ്.'-അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


നേരത്തെ അദ്ദേഹം, ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കേരളത്തില്‍ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വര്‍ഗീയ പരാമര്‍ശനത്തിനെതിരെ രംഗത്തുവന്നിരുന്നു. അള്‍ത്താരയും ആരാധനയും വെറുപ്പിന്‍റെ രാഷ്ട്രീയം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കരുതെന്നാണ് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞത്.


 

'സുവിശേഷം സ്നേഹത്തിേന്‍റതാണ്, വിദ്വേഷത്തിേന്‍റതല്ല. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണം. തര്‍ക്കങ്ങള്‍ക്കായി പ്രഭാഷണങ്ങള്‍ ദുരുപയോഗം ചെയ്യരുത്' -മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

No comments