ഭൂമിയെല്ലാം നഷ്ടപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ മടിക്കുന്ന ജന്മിയാണ് കോണ്‍ഗ്രസ്, ഒരു കാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭരിച്ചിരുന്ന പാര്‍ട്ടിയായിരുന്നു എന്നാല്‍ ഇന്ന് സ്ഥിതി അതല്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍
ഭൂമിയെല്ലാം നഷ്ടപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ മടിക്കുന്ന ജന്മിയാണ് കോണ്‍ഗ്രസ് എന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.
ഒരു കാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭരിച്ചിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി.
കോണ്‍ഗ്രസ് നേതാക്കള്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നില്ലെന്നും പവാര്‍ കുറ്റപ്പെടുത്തി. ഒരു മാറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരുപാട് ഭൂമിയും വലിയ വീടുമൊക്കെയുള്ള ഒരു ജന്മിയുണ്ടായിരുന്നു. ഭൂപരിധി നിയമം വന്നപ്പോള്‍ അയാളുടെ ഭൂമിയെല്ലാം നഷ്ടമായി. പക്ഷേ അയാള്‍ അത് അംഗീകരിക്കില്ല.
ദിവസവും രാവിലെ എഴുന്നേറ്റ് ഇക്കാണുന്ന ഭൂമി എല്ലാം എനിക്ക് സ്വന്തമാണെന്നാണ് അയാള്‍ പറയുന്നത്. സ്വന്തം വീട്ടിലെ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ് അയാള്‍ എന്ന് ശരദ് പവാര്‍ പറഞ്ഞു. പവാറിന്റെ പരസ്യവിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ രംഗത്തെത്തി.
കോണ്‍ഗ്രസ് ഒരിക്കലും ജന്മാകളായിരുന്നില്ലെന്നും ഭൂമി നോക്കാന്‍ വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ വഞ്ചിക്കുകയായിരുന്നുവെന്നും പട്ടോലെ പറഞ്ഞു. കോണ്‍ഗ്രസ് വിശ്വസിച്ച ഓരോ നേതാക്കളും പാര്‍ട്ടിയെ വഞ്ചിച്ചു. 2024 ല്‍ കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രിയാകുമെന്നും പട്ടോലെ കൂട്ടിച്ചേര്‍ത്തു.

No comments