നിലനില്‍പ്പിനായി കോണ്‍ഗ്രസിന്റെ കാലുപിടിച്ച് പി സി ജോര്‍ജ്..!! തെരഞ്ഞെടുപ്പിൽ തോറ്റതോടെ..
ജനപക്ഷം നേതാവ് പിസി ജോര്‍ജിന് എങ്ങനെയെങ്കിലും കോണ്‍ഗ്രസില്‍ കയറണം അതിനുള്ള അടവുകള്‍ ഓരോന്നും പയറ്റി കൊണ്ട് ഇരിക്കയാണ്
ഓരോ വിമര്‍ശനങ്ങളിലൂടെ അത് ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുന്നുമുണ്ട് .
കോണ്‍ഗ്രസില്‍ നേതാക്കള്‍ ,തമ്മില്‍ പോര് മുറുകുകയും മുന്നണിയില്‍ ആര്‍.എസ്.പി ഉള്‍പ്പെടെ ഭിന്നസ്വരം ഉയര്‍ത്തുമ്ബോഴും യുഡിഎഫിനോട് അടുക്കാനാണ് കേരള ജന പക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നത്.
അത് മാത്രമല്ല . യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെ താല്‍പര്യവും . സംസ്ഥാന കോണ്‍ഗ്രസിലെ നിലവിലെ മാറ്റങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമാണെന്നും പി സി ജോര്‍ജിന്‍്റെ വാദം. എന്തായാലും കൊള്ളാം കറക്റ്റ് സ്ഥലത്തേക്കാണ് ഇപ്പോള്‍ പോകാന്‍ പോകുന്നത്. അപ്പോ പിന്നെ ഇടിവെട്ടിയവനെ പാമ്ബ് കടിച്ച അവസ്ഥായാകും കോണ്‍ഗ്രസിന്.
അതേസമയം , ഉമ്മന്‍ ചാണ്ടിയില്ലാതെ കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ഉമ്മന്‍ ചാണ്ടി പോയാലും കോണ്‍ഗ്രസിന് ഒന്നും പറ്റില്ലെന്നുമാണ് പിസി ജോര്‍ജിന്റെ വിമര്‍ശനം . അത് മാത്രമല്ല . ഉമ്മന്‍ ചാണ്ടിയെന്നല്ല, ആരേയും ഒഴിവാക്കി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസിന് കഴിയും. മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കുകയാണ് വേണ്ടതെന്നും .
ഇനിയും അദ്ദേഹം മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നതില്‍ മാന്യതയില്ല എന്നൊക്കെ രൂക്ഷമായ വിമര്‍ശനമാണ് ഉമ്മന്‍ചാണ്ടിക്ക് എതിരെ പി സി ജോര്‍ജ് ഉന്നയിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം താന്‍ ഒരു നാലണ അംഗമാണെന്ന പ്രസ്താവന രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു . എന്നാല്‍ ‘കോണ്‍ഗ്രസിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം വെറുമൊരു നാലണ നേതാവല്ല. എന്ന അഭിപ്രായവും പിസി ജോര്‍ജ് ഉന്നയിച്ചിരുന്നു.
പുതിയ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വന്നതോടെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ് അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നില്‍ക്കുന്നതെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്തായലും പുതിയ സാഹചര്യങ്ങള്‍ക്ക് പിന്നാലെ യുഡിഎഫ് ശക്തിപ്പെട്ടേയ്ക്കുമെന്ന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പി സി ജോര്‍ജ്.
പി സി ജോര്‍ജ് പോകാത്ത മുന്നണികള്‍ ഇല്ല എവിടെയും ഉറച്ചു നിന്നിട്ടുമില്ല ,അത് കൊണ്ട് തന്നെ നാളെ വീണ്ടും മുന്നണിയെ തള്ളി പറഞ്ഞ് മറ്റൊരു മുന്നണിയിലേക്ക് പോകാനുള്ള സാധ്യതകള്‍ തള്ളി കളയാനാകില്ല.

No comments