2024 വരെ ലീഗ് വണ്‍ ക്ലബുമായി കരാറുള്ള താരമാണ് ഇക്കാര്‍ഡി.
2024 വരെ ലീഗ് വണ്‍ ക്ലബുമായി കരാറുള്ള താരമാണ് ഇക്കാര്‍ഡി. ഇന്റര്‍മിലാനില്‍ നിന്ന് 2019ലെ വേനല്‍ക്കാല സീസണിലാണ് ഇക്കാര്‍ഡി ഫ്രഞ്ച് ക്ലബിലെത്തിയത്. ലയണല്‍ മെസ്സി ക്ലബിലെത്തിയതിന് പിന്നാലെ താരം ഇറ്റലിയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ട്രാന്‍സ്ഫര്‍ വിപണിയില്‍ 35 ദശലക്ഷം യൂറോയാണ് 28കാരന്റെ മൂല്യം.
മെസ്സി, നെയ്മര്‍, എംബാപ്പെ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന പിഎസ്ജി മുന്നേറ്റത്തില്‍ കഴിഞ്ഞ മത്സരങ്ങളില്‍ ഇക്കാര്‍ഡിക്ക് ഇടം ലഭിച്ചിരുന്നില്ല. യുവന്റസ്, എ.സി മിലാന്‍, എസി റോമ, ടോട്ടന്‍ഹാം തുടങ്ങിയ വമ്ബന്‍ ക്ലബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തെ തേടി പ്രീമിയര്‍ ലീഗ് ക്ലബില്‍ നിന്ന് ഓഫര്‍ വരുന്നത്. ബേണ്‍ലി താരം നിക് പോപെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് ഫോര്‍വേഡ് ആന്തണി മാര്‍ഷ്യല്‍ തുടങ്ങിയവരെയും ന്യൂകാസില്‍ നോട്ടമിട്ടതായി റിപ്പോര്‍ട്ടുണ്ട്.
ജനുവരി ട്രാന്‍സ്ഫറില്‍ 200 ദശലക്ഷം യൂറോയെങ്കിലും താരങ്ങള്‍ക്കായി ന്യൂകാസില്‍ മുടക്കുമെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നു വര്‍ഷത്തില്‍ അമ്ബത് മില്യണ്‍ യൂറോ അടിസ്ഥാന സൗകര്യത്തിനായും അക്കാദമിക്കായും ചെലവഴിക്കും.
സ്വന്തമാക്കിയത് 2200 കോടി രൂപയ്ക്ക്
2200 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള പബ്ലിക് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ന്യൂകാസില്‍ യുണൈറ്റഡിനെ സ്വന്തമാക്കിയത്. ന്യൂകാസില്‍ ഈസ്റ്റ് എന്‍ഡ്, ന്യൂകാസില്‍ വെസ്റ്റ് എന്‍ഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ല്‍ ക്ലബ് സ്ഥാപിതമായത്. സെന്‍റ് ജെയിംസ് പാര്‍ക്ക് ആണ് ന്യൂകാസിലിന്‍റെ ഹോം ഗ്രൗണ്ട്. പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ക്ലബ്ബ് ഇപ്പോള്‍. ദ മാഗ്‌പൈസ്, ദ ടൂണ്‍ എന്നീ വിളിപ്പേരുകളിലും ക്ലബ്ബ് അറിയപ്പെടുന്നുണ്ട്.
No comments