Breaking News

കെപിസിസി പുനസംഘടന..!! ഗ്രൂപ്പുകളുടെ പ്രതിഷേധം ഫലം കണ്ടു.., മുന്‍ പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല, പത്മജയ്ക്ക് ഇളവ്..!! ശിവദാസൻ നായർക്ക്..

 


കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പരിഹാരം. മുന്‍ ഡി സി സി പ്രസിഡന്റുമാരായിരുന്ന ആരെയും ഭാരവാഹികളാക്കില്ലെന്ന് തീരുമാനിച്ചു.

എന്നാല്‍ പത്മജ വേണുഗോപാലിന് ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എം പി വിന്‍സന്റിനും യു രാജീവനും ഇളവ് അനുവദിക്കാത്ത നേതൃത്വം ബിന്ദു കൃഷ്ണയെ പരിഗണിച്ചതുമില്ല.

കഴിഞ്ഞ തവണ വിന്‍സന്റിനും രാജീവനും ഒരു വര്‍ഷം മാത്രമാണ് പ്രസിഡന്റ് പദവി വഹിക്കാനായത്. ഇതിനാലാണ് അവര്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനത്തില്‍ കെ പി സി സി നേതൃത്വം എത്തിയത്. എന്നാല്‍ ഇതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വന്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഇരുവര്‍ക്കും ഇളവ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് നേതൃത്വം പിന്നിലേക്ക് പോയത്. അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി നായരും മഹിളാ കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോസ്നയും ജനറല്‍ സെക്രട്ടറിമാരാകും.

No comments