Breaking News

ലാലു പ്രസാദ് യാദവിൻ്റെ മകൻ തേജ്​പ്രതാപ്​ യാദവ്​ കോണ്‍ഗ്രസിലേക്ക്..??

 


രാഷ്​ട്രീയ ജനതാ ദളിന്‍റെ (ആര്‍.ജെ.ഡി) താരപ്രചാരകരുടെ പട്ടികയില്‍ നിന്ന്​ പുറത്തായ ലാലു​ പ്രസാദ്​ യാദവിന്‍റെ മൂത്ത മകന്‍ തേജ്​ പ്രതാപ്​ യാദവ്​ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥിക്കായി പ്രാചരണത്തിനിറങ്ങും.

ഒക്​ടോബര്‍ 30നാണ്​ ബിഹാറിലെ താരാപൂര്‍, കുശേശ്വര്‍ മണ്ഡല​ങ്ങളിലേക്ക്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. നവംബര്‍ രണ്ടിനാണ്​ വേ​ാ​ട്ടെണ്ണല്‍.

കുശേശ്വര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥി അതിരേക്​ കുമാറിന്‍റെ പിതാവ്​ അശോക്​ റാമുമായി തേജ്​ പ്രതാപ്​ വ്യാഴ​ാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുന്ന വാര്‍ത്തകളോട്​ തേജ്​ പ്രതാപ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഉപതെരഞ്ഞെടുപ്പിനുള്ള ആര്‍.ജെ.ഡിയുടെ 20 അംഗ താരപ്രചാരകരുടെ പട്ടികയില്‍ ലാലുവിന്‍റെ മൂത്ത മകള്‍ മിസ ഭാരതിയും തേജ്​ പ്രതാപും ഉള്‍പെട്ടിരുന്നില്ല.

പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന്​ തന്‍റെ സഹോദരങ്ങളെ നിയമസഭ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ്​ മാറ്റിനിര്‍ത്തുന്നതിന്‍റെ മറ്റൊരു ഉദാഹരണമായി ഇത് കണക്കാക്കപ്പെടുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലുവിന്‍റെ ഭാര്യയുമായ റാബ്​റി ദേവിയും താരപ്രചാരകരുടെ പട്ടികയില്‍ ഇല്ല.

No comments