കെ.പി.സി.സിക്ക് അഞ്ച് വൈസ് പ്രസിഡന്റുമാർ..!! ഭാരവാഹി പട്ടിക ഹൈകമാന്‍ഡിന് കൈമാറി..!! ഈ പേരുകൾക്ക് മുഗണന..
മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കേണ്ടെന്ന് തീരുമാനിച്ച് മണിക്കൂറുകള്‍ക്കം കെ.പി.സി.സി ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം ഹൈകമാന്‍ഡിന് കൈമാറി.
ബുധനാഴ്ച രാവിലെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പട്ടിക ഫാക്സ് അയച്ചത്. ഹൈകമാന്‍ഡ് ഉടന്‍ പ്രഖ്യാപനം നടത്തും.
വൈസ് പ്രസിഡന്റുമാരുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തി. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലും നേരിയ വര്‍ധന വരുത്തിയെന്നാണ് സൂചന. അതിനനുസൃതമായി എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം കുറച്ചു. ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ഉള്‍പ്പെടെ മൊത്തം അംഗങ്ങളുടെ എണ്ണം 51ല്‍ നിലനിര്‍ത്തി. പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന പാലക്കാട്ടെ എ.വി. ഗോപിനാഥും അച്ചടക്കനടപടിക്ക് വിധേയനായ കെ. ശിവദാസന്‍ നായരും ഉള്‍പ്പെടെ പട്ടികയിലുണ്ട്. ദീപ്തി മേരി വര്‍ഗീസ്, രമണി പി. നായര്‍, ഫാത്തിമ റോഷ്ന, വി.പി. സജീന്ദ്രന്, കെ. മോഹന്‍കുമാര്‍, ആര്യാടന് ഷൗക്കത്ത്, മുത്തലിബ്, ജോസി സെബാസ്റ്റ്യന്‍, ടി.യു. രാധാകൃഷ്ണന്, വി.ടി. ബലറാം, അഡ്വ. അശോകന് തുടങ്ങിയവരും ഇടംപടിച്ചതായി അറിയുന്നു.
ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ച പത്മജ വേണുഗോപാലിനെ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തി. അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റുമാരെ നിര്‍വാഹകസമിതി പ്രത്യേക ക്ഷണിതാക്കളാക്കും. ഗ്രൂപ്പുകളുടെയും മുന്‍നിര നേതാക്കളുടെയും താല്പര്യംകൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. യുവനിരയിലെ 30 പേരെ പിന്നീട് കെ.പി.സി.സി സെക്രട്ടറിമാരാക്കും. അവര്‍ നിര്‍വാഹകസമിതിയില്‍ ഉണ്ടാവില്ല.
No comments