Breaking News

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

 


ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച എട്ടു ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ശക്തമായ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ഇരുപത്തിനാല് മണിക്കൂറില്‍ 115 .5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. എന്നാല്‍ കേരള-കര്‍ണാടകം-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് അറിയിച്ചിട്ടുണ്ട്.

Tags

No comments