മികച്ച മുഖ്യമന്ത്രി യോഗിയുമല്ല പിണറായിയുമല്ല.. മികച്ച പ്രകടനം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത്, കണക്കുകള്‍ നിരത്തി സര്‍വേ ഫലം..
ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിനെ രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ഏറ്റവും പുതിയ സര്‍വേ ഫലം.
ഐഎഎന്‍എസ്-സിവോട്ടര്‍ (IANS-CVoter) സര്‍വേയാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സര്‍വേയില്‍ പങ്കെടുത്തവരില്‍ ആറ് ശതമാനം പേര്‍ മാത്രമാണ് ബാഗേലിന്റെ പ്രകടനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചത്.
മുഖ്യമന്ത്രിമാരുടെ സി.ഇ.ഒ പോലെയുളള പ്രവര്‍ത്തനശെെലിയെ വോട്ടറന്‍മാര്‍ അഭിനന്ദിക്കുന്നുവെന്ന് സി വോട്ടര്‍ സ്ഥാപകന്‍ യശ്വന്ത് ദേശ്മുഖ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം, ലിംഗസമത്വത്തില്‍ 43 പോയിന്റ് നേടിയ ഛത്തീസ്ഗഡ് രാജ്യത്ത് ഏഴാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം സംസ്ഥാനം 61 പോയിന്റ് നേടി ലിംഗസമത്വത്തില്‍ രാജ്യത്ത് ഒന്നാമതെത്തി.
കുറ്റപ്പെടുത്തലുകളെ ഭയപ്പെടാത്ത നേതാക്കളാണ് ഇവര്‍. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ കാര്യത്തിലെന്നപോലെ കാര്യങ്ങള്‍ തെറ്റായി സംഭവിക്കുമ്ബോള്‍ അത് അപകടകരമാണ്. സി.ഇ.ഒ ശൈലിക്ക് മികച്ച റേറ്റിംഗ് ഉണ്ട്. നമ്മള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലാണ് ജീവിക്കുന്നത്, എന്നാല്‍ ഒരു പ്രസിഡന്‍ഷ്യല്‍ സംവിധാനം പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടെന്നും ദേശ്മുഖ് പറഞ്ഞു.
സര്‍വേ പ്രകാരം, ഉത്തരാഖണ്ഡിലെ പ്രഖര്‍ സിംഗ് ധാമി ഏറ്റവും മികച്ച രണ്ടാമത്തെ മുഖ്യമന്ത്രിയാണ്. 10.1 ശതമാനം വോട്ടര്‍മാരും അദ്ദേഹ ഭരണത്തിനെതിരെ 'രോഷം' പ്രകടിപ്പിക്കുന്നു. 30.0 ശതമാനത്തിലധികം പേര്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രകടനത്തില്‍ അതൃപ്തരാണ്. അദ്ദേഹത്തിന്റെ ജനപ്രീതി കുറയുന്നത് തെലങ്കാനയില്‍ ബി.ജെ.പിക്ക് മുന്നേറ്റം സൃഷ്ടിക്കാന്‍ അവസരമൊരുക്കിയതായും ദേശ്മുഖ് പറയുന്നു.
സര്‍വേ പ്രകാരം 28.1 ശതമാനം വോട്ടര്‍മാര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രോഷാകുലരാണ്. ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
No comments