അമരീന്ദര്‍ സിങ്ങുമായി സഖ്യത്തിനു തയാറാണെന്നു ബി.ജെ.പി
അമരീന്ദര്‍ സിങ്ങുമായി സഖ്യത്തിനു തയാറാണെന്നു ബി.ജെ.പി. പഞ്ചാബ് ഘടകത്തിന്റെ ചുമതലയുള്ള ദുഷ്യന്ത് ഗൗതം പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ബി.ജെ.പിയുമായി സഖ്യത്തിനു താല്‍പ്പര്യമുണ്ടെന്നുമുള്ള അമീന്ദര്‍ സിങ്ങിന്റെ പ്രസ്‌താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടതെങ്കിലും സഖ്യത്തിനായി പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. ദേശീയതാല്‍പ്പര്യമുള്ള കക്ഷികളുമായി സഖ്യത്തിനു ബി.ജെ.പി. എപ്പോഴും തയാറാണ്.- ദുഷ്യന്ത് ഗൗതം പറഞ്ഞു.കോണ്‍ഗ്രസിലെ ഉള്‍പ്പോരിനെത്തുടര്‍ന്നു കഴിഞ്ഞ മാസം മുഖ്യമന്ത്രിസ്‌ഥാനം രാജിവച്ച അമരീന്ദര്‍ സിങ് പാര്‍ട്ടി വിടുകയാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യം സ്‌ഥിരീകരിച്ചുകൊണ്ട്, താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അമീന്ദര്‍ ചൊവ്വാഴ്‌ച ട്വീറ്റ് ചെയ്‌തിരുന്നു.
കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കര്‍ഷകപ്രക്ഷോഭം പരിഹരിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായും വിഘടിത അകാലിഗ്രൂപ്പുകളുമായും സീറ്റ് ധാരണയ്‌ക്കു തയാറാണെന്നും അദ്ദേഹം വ്യക്‌മാക്കിയിരുന്നു.
No comments