ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്തും നീര്‍ത്തടത്തോട് ചേര്‍ന്നും 5924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നിലൊന്ന് പോലും നിയമാനുസൃതമല്ല
കെ.പി.സി.സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്കടക്കം ആര്‍ക്കും തെരുവിലിറങ്ങേണ്ടി വരില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി പറഞ്ഞു. പാര്‍ട്ടിയാണ് വലുതെന്ന് കരുതുന്നവര്‍ പ്രതിഷേധിക്കില്ല. എല്ലാവരോടും കൂടിയാലോചന നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചു. ഗ്രൂപ്പില്‍ ഉള്ളവര്‍ തന്നെയാണ് പട്ടികയിലുമുള്ളത്. ജനസമ്മതിയും പ്രവര്‍ത്തന മികവുമാണ് പരിഗണിച്ചത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ നിന്നവരെ ഭാരവാഹി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട രമണി പി. നായര്‍ ഒഴിവാക്കപ്പെട്ടത് അത്തരത്തിലാണ്. പകരം സീനിയറായ ഒരാളെ കണ്ടെത്താന്‍ കഴിയാതെ വന്നതുകൊണ്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് വനിതയില്ലാതായത്. ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ കെ.സി. വേണുഗോപാല്‍ ഇടപെട്ടിട്ടില്ല.
No comments