Breaking News

32 സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്..?? ആർക്ക് നേട്ടം ആർക്ക് കോട്ടം..?? ഫലങ്ങള്‍ ഇങ്ങനെ..

 


രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുന്നേ‌റ്റം നേടി വിവിധ പാര്‍ട്ടികള്‍.

ബംഗാളില്‍ നാല് സീ‌റ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നിഷ്‌പ്രയാസം വിജയത്തിലേക്ക് നീങ്ങുകയാണ്. ദിന്‍ഹത,ഗോസബ, ഖര്‍ദാഹ, സാന്ദിപൂര്‍ എന്നിവിടങ്ങളില്‍ ദിന്‍ഹതയും സാന്ദിപൂരും ബിജെപി ശക്തികേന്ദ്രങ്ങളായിരുന്നു.

മദ്ധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എന്നാല്‍ ബിജെപിയ്‌ക്ക് തന്നെയാണ് മേല്‍ക്കൈ. മൂന്നില്‍ രണ്ടിടത്തും ബിജെപിയാണ് മുന്നില്‍. എന്നാല്‍ റായ്‌ഗാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കല്‍പനാ വെര്‍മ മുന്നിലാണ്. ഹിമാചലില്‍ മൂന്ന് സീ‌റ്റിലും കോണ്‍ഗ്രസ് മുന്നിലാണ്. അസമില്‍ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീ‌റ്റുകളില്‍ മുഴുവന്‍ ബിജെപി സ്ഥാനാര്‍ത്ഥികളും വിജയിച്ചു. മൂന്നിടത്താണ് ബിജെപി മത്സരിച്ചത്. രണ്ടിടത്ത് ഇവരുടെ സഖ്യകക്ഷിയായ യുപിപിഎല്‍ മുന്നിലാണ്.

മേഘാലയയില്‍ മുന്‍ ഫുട്‌ബോള്‍ താരം യൂജിന്‍സണ്‍ ലിംഗ്‌ദോ യുഡിപി ടിക്ക‌റ്റില്‍ വിജയിച്ചു. രണ്ടിടത്ത് ബിജെപി സഹകക്ഷിയായ എന്‍‌പിപി ജയിച്ചു. മിസോറാമില്‍ എം‌എന്‍എഫും വിജയിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ സച്ചിന്‍ പൈല‌റ്റിന്റെ വിമതശല്യമുണ്ടായിട്ടും തിരഞ്ഞെടുപ്പ് നടന്ന രണ്ട് സീ‌റ്റിലും കോണ്‍ഗ്രസ് മുന്നിലാണ്. കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടിടങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസും മ‌റ്റൊന്നില്‍ ബിജെപിയും മുന്നിട്ടുനില്‍ക്കുകയാണ്. തെലങ്കാനയിലെ ഹുസാറാബാദില്‍ ബിജെപി മുന്നില്‍.ആന്ധ്രയില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസാണ് മുന്നിലുള‌ളത്.

No comments