ഫീനിക്സ് പക്ഷിയെ പോലെ തിരിച്ചു വന്ന് കോൺഗ്രസ്..!! യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ട്രെയിലർ..!! ഉപ തിരഞ്ഞെടുപ്പിൽ നിഷ്പ്രഭമായി ബി ജെ പി..!! ഉജ്ജ്വല വിജയവുമായി കോണ്‍ഗ്രസ്..
രാജ്യം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേന്ദ്ര േനതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്.
മൂന്ന് ലോക്സഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹിമാചല്‍ പ്രദേശിലെ മാണ്ഡി കോണ്‍ഗ്രസ് പിടിച്ചെടുത്തു. മൂന്ന് മണ്ഡലങ്ങളില്‍ ഒരിടത്തുമാത്രമാണ് ബി.ജെ.പിക്ക് ലീഡുള്ളത്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയില്‍ ശിവസേന വിജയത്തിലേക്ക് നീങ്ങുേമ്ബാള്, മധ്യപ്രദേശിലെ ഖാണ്ഡ്വയിലാണ് ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ മാണ്ഡി ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു. നാലു ലക്ഷത്തിലധികം വോട്ടിന്‍റെ ഭുരിപക്ഷത്തിനായിരുന്നു ബി.ജെ.പി സ്ഥാനര്‍ഥി നേരത്തെ ഇവിടെ ജയിച്ചിരുന്നത്. ഈ സീറ്റിലാണ് ഇപ്പോള്‍ 8766 വോട്ടിന് കോണ്‍ഗ്രസ് സ്ഥാര്‍ഥി പ്രതിഭ സിങ് വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി കൂടിയായ വീര ഭഭ്ര സിങ്ങിന്റെ ഭാര്യകൂടിയാണ് ഇവര്‍. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനായിരുന്ന കൗശല്‍ താക്കൂറിനെയാണ് മാണ്ഡി നിലനിര്‍ത്താന്‍ ബി.ജെ.പി ഇറക്കിയിരുന്നത്.
ഹിമാചല്‍ പ്രദേശിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ മൂന്നില്‍ മൂന്നും കോണ്‍ഗ്രസ് നേടി മധുരം ഇരട്ടിയാക്കുകയും ചെയ്തു.
No comments