കണ്ണൂര്‍ഫൈ്‌ളഓവര്‍,കെ.റെയില്‍ ,ജലപാത എന്നിവ കാരണം കുടിയൊഴിക്കപ്പെടുന്നവരുടെയും പരാതി സ്വീകരിച്ച് 'മുഖാമുഖം' പരിപാടി
കണ്ണൂര്‍ഫൈ്‌ളഓവര്‍,കെ.റെയില്‍ ,ജലപാത എന്നിവ കാരണം കുടിയൊഴിക്കപ്പെടുന്നവരുടെയും പരാതി സ്വീകരിച്ച് 'മുഖാമുഖം' പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
1.25ലക്ഷം കോടി ചെലവ് ചെയ്ത് നിര്‍മ്മിക്കാന്‍ പോവുന്ന കെ. റെയില്‍ പാത ആര്‍ക്ക് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു.കണ്ണൂരില്‍ ഫ്‌ളൈഓവര്‍ പള്ളിക്കുന്നില്‍ നി്ന്ന് തുടങ്ങണം എന്നു പറഞ്ഞതാണ് .നഗരത്തിലെ തിരക്ക് കുറക്കാന്‍ അത് കാല്‍ടെക്‌സില്‍ മാത്രം ഒതുക്കി . ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതായിരിക്കണം വികസനപദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.കെ.റെയില്‍,ഫ്‌ളൈഓവര്‍. ജലപാത, ദേശീയപാതാവികസനം,സിറ്റിറോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ വീടും കടകളും സ്ഥലവും നഷ്ടപ്പെടാന്‍ സാധ്യതയുള്ളവര്‍ കെ.പി.സി.സി പ്രസിഡന്റിന് നിവേദനം നല്‍കി. ജനങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ച് അത് പാര്‍ലിമെന്റിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ.സജീവ് ജോസഫ്. എം.എല്‍.എ, മേയര്‍ ടി.ഒ മോഹനന്‍,ഡപ്യൂട്ടിമേയര്‍ കെ.ഷബീന,സുരേഷ്ബാബു എളയാവൂര്‍, രാജീവന്‍ എളയാവൂര്‍,കെ.സി മുഹമ്മദ്‌ഫൈസല്‍,അബ്ദുള്‍കരിംചേലേരി തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ കെ .റെയില്‍ വിരുദ്ധ സമിതി രക്ഷാധികാരിയും മാടായിപ്പാറ സംരക്ഷണ സമിതി ചെയര്‍മാനുമായ പി.പി.കൃഷ്ണന്‍ ഇതു സംബന്ധിച്ച് നിവേദനം നല്‍കി.. കെ.റെയില്‍ വിരുദ്ധ സമിതി ജില്ലാ ചെയര്‍മാന്‍ എ.പി. ബദറുദ്ദീന്‍, ജില്ലാ കണ്‍വീനര്‍ അഡ്വ: പി.സി. വിവേക് , ജോ.കണ്‍വീനര്‍ അഡ്വ: ആര്‍. അപര്‍ണ്ണ , ജില്ലാ കമ്മിറ്റി മെമ്ബര്‍ എം.കെ. ജയരാജന്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
No comments