സുധാകരന്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസ്യത തകര്‍ക്കുമെന്ന് മുല്ലപ്പള്ളി..!! "ഞാൻ ദേശീയ തെരഞ്ഞെടുപ്പ് കൺവീനർ ആയിരുന്നപ്പോൾ.. കേരളത്തിൽ ഒഴികെ.."
കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നത് അധാര്‍മികമാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സുധാകരന്‍ മത്സരിക്കുെമന്നു പറയുന്ന കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രസിഡന്‍റാകാന്‍ മത്സരിക്കുന്ന ആള്‍തന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസ്യത തകര്‍ക്കും എന്നായിരുന്നു മുല്ലപ്പള്ളിയുെട പ്രതികരണം. താന്‍ വൈരാഗ്യ ബുദ്ധിയോടെ ആരോടും ഇന്നുവരെ പെരുമാറിയിട്ടില്ല. സുധാകരെന്റ വിമര്‍ശനങ്ങള്‍ക്കെല്ലാം മൗനമാണ് മറുപടി. തെന്റ മൗനം വാചാലമാണെന്ന് പൊതുസമൂഹത്തിനറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
No comments