Breaking News

പ്രകടന പത്രികയില്‍ സൗജന്യ പാചക വാതക സിലിണ്ടറും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര

 


പ്രകടന പത്രികയില്‍ സൗജന്യ പാചക വാതക സിലിണ്ടറും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്​ ചുമതലയുള്ള വ്യക്തിയാണ്​ പ്രിയങ്ക ഗാന്ധി. നേരത്തേ നിയമസഭ തെര​ഞ്ഞെടുപ്പില്‍ സ്​ത്രീകള്‍ക്ക്​ 40ശതമാനം സീറ്റ്​ നല്‍കുമെന്ന്​​ പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വോട്ട്​ ബാങ്കിന്‍റെ പകുതിയോളം വരുന്ന സ്​ത്രീകളെ അധികാരത്തിലെത്തിക്കുകയാണ്​ ലക്ഷ്യമെന്നും പ്രിയങ്ക അറിയിച്ചിരുന്നു.

'എന്‍റെ പ്രിയപ്പെട്ട ഉത്തര്‍പ്രദേശിലെ സഹോദരിമാരെ, നിങ്ങളുടെ എല്ലാ ദിവസവും പോരാട്ടങ്ങള്‍ നിറഞ്ഞതാണ്​. ഇത്​ മനസിലാക്കൂ... കോണ്‍ഗ്രസ്​ പാര്‍ട്ടി സ്​ത്രീകള്‍ക്കായി ഒരു പ്രത്യേക പ്രകടന പത്രിക പുറത്തിറക്കും' -പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ്​ ചെയ്​തു.

'കോണ്‍ഗ്രസ്​ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മൂന്ന്​ പാചക വാതക സിലിണ്ടറുകള്‍ സ്​ത്രീകള്‍ക്ക്​ വര്‍ഷം തോറും സൗജന്യമായി നല്‍കും. സര്‍ക്കാര്‍ ബസുകളില്‍ സ്​ത്രീകള്‍ക്ക്​ സൗജന്യ യാത്ര അന​ുവദിക്കും -പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

അംഗന്‍വാടി, ആശ ​പ്രവര്‍ത്തകര്‍ക്ക്​ 10,000 രൂപ ഹോണറേറിയം, റിസര്‍വേഷന്‍ അടിസ്​ഥാനത്തില്‍ ജോലിയില്‍ സ്​ത്രീകള്‍ക്ക്​ 40 ശതമാനം സംവരണം, വയോധികരായ വിധവകള്‍ക്ക്​ 1000 രൂപ പെന്‍ഷന്‍, സംസ്​ഥാനത്തെ ധീര വനിതകളുടെ പേരില്‍ 75ഓളം നൈപുണ്യ സ്​കൂള്‍ തുടങ്ങിയവയാണ്​ കോണ്‍ഗ്രസ്​ വാഗ്​ദാനം.

ഉത്തര്‍പ്രദേശില്‍ അടിത്തറ പടുത്തുയര്‍ത്തുകയെന്നതാണ്​ കോണ്‍ഗ്രസ്​ നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാല്‍ തന്നെ സ്​ത്രീകളെ രംഗത്തിറക്കുകയാണ്​ പ്രിയങ്ക ഗാന്ധിയുടെ ലക്ഷ്യവും.

നേരത്തേ 12ാം ക്ലാസ്​ വിജയിച്ച വിദ്യാര്‍ഥിനികള്‍ക്ക്​ സ്​മാര്‍ട്ടഫോണ്‍ നല്‍കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ബിരുദ ധാരികള്‍ക്ക്​ ഇലക്​​ട്രിക്​ സ്​കൂട്ടര്‍ നല്‍കുമെന്നും കോണ്‍ഗ്രസ്​ അറിയിച്ചിരുന്നു.

No comments