Breaking News

കോട്ടണ്‍ഹില്‍ യുപി സ്കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവം നടന്നു.

 


കോട്ടണ്‍ഹില്‍ യുപി സ്കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവം നടന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മന്ത്രി ആന്റണി രാജു, മന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതില്‍ രക്ഷിതാക്കള്‍ ഉത്കണ്ഠപ്പടേണ്ടെന്നും കേരള സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പമുണ്ടന്നും ശിവന്‍കുട്ടി പറഞ്ഞു.

ഇന്ത്യയില്‍ ബോര്‍ഡ് പരീക്ഷ നടത്തിയ ഏക സംസ്ഥാനം കേരളമാണ്. ആരും ആശങ്കപ്പെടേണ്ടതില്ല. ഏത് പ്രതിസന്ധിഘട്ടമുണ്ടായാലും ആ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള എല്ലാ സന്നാഹങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്, ശിവന്‍കുട്ടി പറഞ്ഞു. എല്ലാ ദിവസവും സ്‌കൂളുകളില്‍ അതാത് ദിവസത്തെ വിവരങ്ങള്‍ പിടിഐയും സ്കൂള്‍ അധികാരികളും അധ്യാപകരും ഒന്നിച്ച്‌ ചര്‍ച്ചചെയ്യുകയും വിലയിരുത്തലുകള്‍ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥര്‍ക്ക് കൈമാറും. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത് കുറവുകള്‍ പരിഹരിച്ച്‌ മുന്നോട്ടുപോകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്. ഇന്ന് സ്കൂളുകളില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കണക്കാക്കില്ല. തിരക്ക് ഒഴിവാക്കാന്‍ 8, 9 ക്ലാസുകള്‍ ഈ മാസം 15 നാണു തുടങ്ങുക. പ്ലസ് വണ്‍ ക്ലാസുകളും 15നു തുടങ്ങും.

No comments