ആദ്യം മോദിയുടെ തട്ടകം.., പിന്നാലെ യോഗിയുടെ കോട്ടയിലേക്ക്..!! ഉത്തര്‍പ്രദേശില്‍ പ്രിയങ്ക കളം നിറയുന്നു..
യുപിയില്‍ ദലിതരും ദരിദ്രരുമടക്കം എല്ലാ ജനങ്ങളും ചൂഷണം ചെയ്യപ്പെടുകയാണെന്നും യോഗി സര്‍ക്കാര്‍ ദിവസവും ജനങ്ങളെ ആക്രമിക്കുകയാണെന്നും ബിജെപിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തി ന്റെ ഭാഗമായുള്ള 'പ്രതിജ്ഞാ യാത്ര'യില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
കോണ്‍ഗ്രസ് രാജ്യത്ത് റെയില്‍വേയും വിമാനത്താവളങ്ങളും റോഡുകളും നിര്‍മിച്ചുവെന്നും എന്നാല്‍ ബിജെപി അവയെല്ലാം വിറ്റഴിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. 70 വര്‍ഷം ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് ബിജെപി ചോദിക്കുന്നു. 70 വര്‍ഷത്തെ പ്രയത്‌നമാണ് വെറും 7 വര്‍ഷം കൊണ്ട് അവര്‍ നശിപ്പിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.
യുപിയില്‍ 5 കോടി തൊഴില്‍രഹിതരായ യുവാക്കള്‍ ഉണ്ടെന്നും തൊഴിലില്ലായ്മ കാരണം പ്രതിദിനം മൂന്നു യുവാക്കള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നുംപ്രിയങ്ക ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ കീഴിലുള്ള യുപി സര്‍ക്കാര്‍ എല്ലാ ജാതിയിലും വര്‍ഗത്തിലുംപെട്ട ആളുകളെ ചൂഷണം ചെയ്യുകയാണെന്നും ഗുരു ഗോരഖ്‌നാഥിന്റെ അനുശാസങ്ങള്‍ക്ക് വിരുദ്ധമായാണ് യോഗി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും പ്രിയങ്ക പറഞ്ഞു. ആരോപിച്ചു.
No comments