Breaking News

ഗോവ, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രചാരണ വിഷയമാക്കാന്‍ ഒരുങ്ങുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപയുമായി നടത്തിയ കൂടിക്കാഴ്ച..

 


പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപയുമായി നടത്തിയ കൂടിക്കാഴ്ച ഗോവ, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ വിഷയമാക്കാനൊരുങ്ങി ബിജെപി.

ഗോവ മന്ത്രി മോവിന്‍ ഗോഡിഞ്ഞോ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ ഭാവി രാഷ്ട്രീയനീക്കങ്ങളിലും ഇതു നിര്‍ണായകഘടകമാകുമെന്നും അദ്ദേഹം അറിയിച്ചു.

വതികാനില്‍ മോദിയും മാര്‍പാപയും നടത്തിയ ചരിത്ര കൂടിക്കാഴ്ചയുടെ രാഷ്ട്രീയസാധ്യതകള്‍ ബിജെപി ആദ്യം ഉപയോഗിക്കുക ഗോവയിലും മണിപ്പൂരിലുമായിരിക്കും. ബിജെപി ന്യൂനപക്ഷവിരുദ്ധ നിലപാടുള്ള പാര്‍ടിയാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് കൂടിക്കാഴ്ചയെന്നും ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ഭാഗമാകുമെന്നും മോവിന്‍ ഗോഡിഞ്ഞോ പറഞ്ഞു. ഗോവയിലെ വോടെര്‍മാരില്‍ 27 ശതമാനത്തിലധികം കതോലിക്കരാണ്. 27 ബിജെപി എംഎല്‍എമാരില്‍ 15 പേരും ക്രൈസ്തവരാണ്.

എന്നാല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപയുടെ സന്ദര്‍ശന സമയത്ത് സംഘപരിവാര്‍ ഉയര്‍ത്തിയിരുന്ന പ്രതിഷേധത്തിന്റെ സാഹചര്യം വ്യത്യസ്തമായിരുന്നുവെന്നാണ് ബിജെപിയുടെ വാദം. മാര്‍പാപയെ ഇന്‍ഡ്യയിലേയ്ക്ക് ക്ഷണിക്കില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായും ഗോവ ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി.

പൗരത്വ നിയമത്തിനെതിരെ ഗോവയില്‍ സഭ പരസ്യനിലപാട് സ്വീകരിച്ചത് ബിജെപിക്ക് തലവേദനയായിരുന്നു. മനോഹര്‍ പരീക്കറിന്റെ അസാന്നിധ്യവും പ്രതിസന്ധിയായി. 41.29 ശതമാനം ക്രൈസ്തവരുള്ള മണിപ്പൂരിലും മോദി മാര്‍പാപ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നാണു പാര്‍ടിയുടെ വിലയിരുത്തല്‍. കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കൂടിക്കാഴ്ചയുടെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് ബിജെപി തീരുമാനം.

No comments