Breaking News

32 സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം നാളെ..!! കണ്ണ് നട്ട് രാഷ്ട്രീയ പാർട്ടികൾ..!! നിരവധി സംസ്ഥാനങ്ങളിൽ ഭരണം മാറ്റത്തിനും സാധ്യത..

 


ഒക്ടോബര്‍ 30ന് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശത്തിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നാളെ നടക്കും.

13 സംസ്ഥാനങ്ങളിലും ദാദ്ര & നഗര്‍ ഹവേലിയിലുമായി മൂന്ന് ലോക്‌സഭാ സീറ്റിലേക്കും 29 നിയമസഭാ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

മധ്യപ്രദേശിലെ ഖന്‍ഡ്‌വ, ഹിമാചല്‍പ്രദേശിലെ മണ്ഡി, ദാദ്ര ആന്റ് നഗര്‍ ഹവേലി എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലും എംപിമാര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

അസമില്‍ അഞ്ച് സീറ്റിലേക്കും പശ്ചിമ ബംഗാളില്‍ നാല് സീറ്റിലേക്കും മധ്യപ്രദേശ്, ഹിമാചല്‍, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന് സീറ്റിലേക്കും ബീഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് സീറ്റിലേക്കും ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര, മിസോറം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

നാഗാലാന്റിലെ ഷാമറ്റോര്‍ ചെസ്സോര്‍ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നെങ്കിലും എന്‍ഡിപിപി നേതാവ് എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

No comments