Breaking News

വീണ്ടും വെടിപൊട്ടിച്ച് സിദ്ധു..!! പഞ്ചാബ് മുഖ്യമന്ത്രി കള്ളം പറയുകയും വ്യാജ വാഗ്ദാനം നല്‍കുകയും ചെയ്യുന്നു..!!

 


പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി കള്ളം പറയുകയും വ്യാജ വാഗ്ദാനം നല്‍കുകയും ചെയ്യുന്നുവെന്ന് പഞ്ചാബ് പി.സി.സി പ്രസിഡന്‍റ് നവജ്യോത് സിങ് സിദ്ദു

ചണ്ഡിഗഢിലെ അറോറ ഹിന്ദു കമ്യൂണിറ്റി അംഗങ്ങളോട് സംസാരിക്കവേയാണ് സിദ്ദു വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്ബുള്ള രണ്ടു മാസങ്ങളില്‍ ചന്ദ്രനും നക്ഷത്രങ്ങളും വരെ വാഗ്ദാനം ചെയ്യുകയാണെന്ന് സിദ്ദു പരിഹസിച്ചു. വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട വമ്ബന്‍ പ്രഖ്യാപനം ചന്നി നടത്തിയ ഉടനാണ് സിദ്ദു വിമര്‍ശനം ഉന്നയിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂനിറ്റിന് മൂന്നു രൂപയാണ് തിങ്കളാഴ്ച ഇളവുചെയ്തു നല്‍കിയത്.

സിദ്ദുവിന്റെ ഗ്രൂപ്പുകാരനായി അറിയപ്പെട്ട ചന്നി, അമരീന്ദര്‍ സിങ് മാറിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. നേരത്തെ ചന്നിയും സിദ്ദുവും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദു പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പ്രസ്താവന ഇവര്‍ തമ്മിലുള്ള ബന്ധം വഷളായെന്നാണ് വ്യക്തമാക്കുന്നത്. തങ്ങളുടെ സ്വന്തം സര്‍ക്കാറിനെ തുറന്നുകാട്ടിയതിന് സിദ്ദുവിന് നന്ദി പറയുന്നുവെന്ന് ശിരോമണി അകാലി ദള്‍ വക്താവ് ഡോ. ദല്‍ജിത് ചീമ പറഞ്ഞു. ഇപ്പോള്‍ പറയുന്ന വാഗ്ദാനങ്ങള്‍ 2017 ല്‍ ചെയ്യേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

No comments