2022ലെ യുപി നിയമസഭ തെരഞ്ഞെടുപ്പ്..!! പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനത്തിൽ ഞെട്ടി ബിജെപിയും മറ്റുള്ള പാർട്ടികളും..
2022ലെ യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
പ്രകടന പത്രികയില്‍ സൗജന്യ പാചക വാതക സിലിണ്ടറും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയും ഉള്‍പ്പെടുത്തുമെന്നും പ്രിയങ്ക വാഗ്‌ദാനം ചെയ്‌തു .
'എന്‍റെ പ്രിയപ്പെട്ട ഉത്തര്‍പ്രദേശിലെ സഹോദരിമാരെ, നിങ്ങളുടെ എല്ലാ ദിവസവും പോരാട്ടങ്ങള്‍ നിറഞ്ഞതാണ്. ഇത് മനസിലാക്കൂ... കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകള്‍ക്കായി ഒരു പ്രത്യേക പ്രകടന പത്രിക പുറത്തിറക്കും' -പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്‌തു.
'കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സ്ത്രീകള്‍ക്ക് വര്‍ഷം തോറും സൗജന്യമായി നല്‍കും. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നും പ്രിയങ്ക പറഞ്ഞു .
യുപി തെരഞ്ഞെടുപ്പ് ചുമതലയുള്ള വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. നേരത്തേ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സീറ്റ് നല്‍കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു. വോട്ട് ബാങ്കിന്‍റെ പകുതിയോളം വരുന്ന സ്ത്രീകളെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രിയങ്ക അറിയിച്ചിരുന്നു.
No comments