Breaking News

'അനീതിയാണ്, കോണ്‍ഗ്രസ് എന്റെ ജീവവായു, പുറത്താക്കിയാലും പോവില്ല'..!! സസ്പെന്‍ഷനില്‍ എംഎ ലത്തീഫ്..!! വീണ്ടും പ്രകടനം..

 


മുന്‍ കെപിസിസി സെക്രട്ടറി എം എ ലത്തീഫിന് സസ്പെന്‍ഷന്‍. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്ന് ചൂണ്ടിക്കാട്ടിയാണ് ലത്തീഫിനെ ആറുമാസത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

മുതലപ്പൊഴിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സന്ദര്‍ശനം തടയാന്‍ ശ്രമിച്ചെന്നും കെപിസിസി ഭാരവാഹി പട്ടികയ്‌ക്കെതിരെ ഇന്ദിരാഭവനിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തു എന്നിവയാണ് ലത്തീഫിനെതിരായ ആരോപണങ്ങള്‍.

പാര്‍ട്ടിയില്‍ നന്ന് പുറത്താക്കാതിരിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാലയളവിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു.

എന്നാല്‍ അച്ചടക്ക നടപടിയെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു എംഎ ലത്തീഫിന്റെ പ്രതികരണം. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പച്ചക്കള്ളമാണെന്നും നടപടി സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണെന്നും എം എ ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു. 'നാല് പതിറ്റാണ്ട് കാലമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് എന്റെ ജീവവായു ആണ്. പുറത്താക്കിയാലും കോണ്‍ഗ്രസില്‍ തുടരും. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് സംശയിക്കുന്നതായും ലത്തീഫ് പറഞ്ഞു.

ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ വിഭാ​ഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാര്‍ട്ടി നിയോ​ഗിച്ച അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ സന്ദര്‍ശനത്തിന്റെ ഭാ​ഗമായി മുതലപ്പൊഴിയിലെ സന്ദര്‍ശനം തടയാന്‍ എം എ ലത്തീഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കോണ്‍​ഗ്രസ് യൂണിറ്റ് കമ്മറ്റി യോ​ഗങ്ങള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചതടക്കം കൂടുതല്‍ ​അച്ചടക്ക ലംഘനങ്ങളും കമ്മീഷന്റെ കണ്ടെത്തലിലുണ്ട്.

No comments