Breaking News

സിനിമ ഷൂട്ടിങ് തടസപ്പെടുത്തി പ്രതിഷേധം..!! യൂത്ത് കോണ്‍ഗ്രസും കെ.പി.സി.സിയും രണ്ടു തട്ടിൽ..!! ആദ്യം എല്ലാ പിന്തുണയും നൽകിയ സുധാകരൻ..


 സിനിമ ചിത്രീകരണം തടസപ്പെടുത്തിയുളള പ്രതിഷേധത്തില്‍ കെ.പി.സി.സി നേതൃത്വവും യൂത്ത് കോണ്‍ഗ്രസും രണ്ട് തട്ടില്‍.

ഷൂട്ടിങ് തടസപ്പെടുത്തുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് കെ.പി.സി.സി നേതൃത്വം യൂത്ത് കോണ്‍ഗ്രസിനേട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സിനിമാ ചിത്രീകരണം നടത്തിയാല്‍ ഇടപെടുമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും അതിനാല്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നുമാണ് കെ. സുധാകരന്‍റെ ആവശ്യം. അതേസമയം, ജോജുവിന്‍റെ ഭാഗത്ത് നിന്നുണ്ടായ സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എന്‍.എസ് നുസൂര്‍ അറിയിച്ചു.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം മാര്‍ച്ച്‌ നടത്തിയിരുന്നു. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റി ആണ് മാര്‍ച്ച്‌ നടത്തിയത്. സമരത്തില്‍ ജോജു ജോര്‍ജിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള ഗസ്റ്റ് ഹൗസില്‍ ശ്രീനിവാസന്‍ നായകനായ സിനിമയുടെ ചിത്രീകരണം നടന്ന ഇടത്തേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി.

No comments