Breaking News

കെ.പി.സി.സി മുന്‍ സെക്രട്ടറി എം.എ ലത്തീഫിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു..!! കാരണം..


 മുന്‍ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫിന് സസ്പെന്‍ഷന്‍. പാര്‍ട്ടിയുടെ പ്രാഥമിക അം​ഗത്വത്തില്‍ നിന്നും ആറുമാസത്തേക്കാണ് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

പാര്‍ട്ടിയില്‍ നന്ന് പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ഒരാഴ്ച സമയമാണ് നല്‍കിയിരിക്കുന്നത്.

രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നല്‍കിയ കത്തില്‍ പറയുന്നു.

ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഭാ​ഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാര്‍ട്ടി നിയോ​ഗിച്ച അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തീരദേശ സന്ദര്‍ശനത്തിന്റെ ഭാ​ഗമായി മുതലപ്പൊഴിയിലെ സന്ദര്‍ശനം തടയാന്‍ എം.എ ലത്തീഫ് നിര്‍ദേശം നല്‍കിയെന്ന് കമീഷന്‍ കണ്ടെത്തി.

കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്താന്‍ ആഹ്വാനം നല്‍കി, കോണ്‍​ഗ്രസ് യൂണിറ്റ് കമ്മറ്റി യോ​ഗങ്ങള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങി ​ഗുരുതര അച്ചടക്ക ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ിതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ നടപടി.

No comments