Breaking News

എപി അബ്ദുള്ളകുട്ടി രാജ്യസഭയിലേക്ക്.., മന്ത്രി സ്ഥാനം ലഭിക്കുമെന്നു സൂചന..!! മത്സരം ഈ സംസ്ഥാനത്ത് നിന്ന്..

 


ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി കര്‍ണ്ണാടകയില്‍ നിന്നു രാജ്യസഭയിലേക്ക് എന്ന് പത്രവാര്‍ത്തകള്‍.

സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അബ്ദുള്ളകുട്ടി പുറത്താകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതാണ്.

ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തുകയും ബിജെപി ഉപാധ്യക്ഷനാവുകയുമായിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ വോട്ടും സ്ഥിരമേല്‍വിലാസവും മംഗലാപുരത്തേക്ക് മാറ്റുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടകയില്‍ നിന്നു രാജ്യസഭയിലെത്തിയാല്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല.

No comments